Latest NewsIndia

ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി സംയുക്ത കിസാൻ മോർച്ച: രാജ്യവ്യാപക പ്രതിഷേധം നടത്തിയേക്കും

ഗുസ്തി ഫെഡറേഷൻ അധ്യക്ഷ സ്ഥാനത്തുനിന്ന് ബ്രിജ് ഭൂഷൻ രാജി വെയ്ക്കണമെന്ന് സംയുക്ത കിസാൻ മോർച്ച. ബ്രിജ് ഭൂഷനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യതെങ്കിലും അറസ്റ്റ് വൈകുകയാണ്,
ഹരിയാനയിലെ മന്ത്രി സന്ദീപ് സിങ്ങിനെതിരെ നൽകിയ പരാതിയിലും നടപടി ഉണ്ടായില്ലായെന്നും സന്ദീപ് സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നും താരങ്ങൾക്ക് പിന്തുണ അറിയിച്ചുകൊണ്ട് സംയുത കിസാൻ മോർച്ച പ്രതികരിച്ചു.

രാജ്യവ്യാപകമായ പ്രതിഷേധം നടത്തുമെന്ന് ഇവർ പറഞ്ഞു. അതേസമയം ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച ഏഴ് പരാതിക്കാർക്ക് ഡൽഹി പോലീസ് സുരക്ഷ ഒരുക്കി. പരാതിക്കാരെ പിന്തുണച്ച് കോൺഗ്രസും ആംആദ്മിയും ഉൾപ്പെടെയുള്ള പാർട്ടികൾ രംഗത്തെത്തിയിരുന്നു. അതേസമയം, ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത സാഹചര്യത്തിൽ താരങ്ങൾ കായികരംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന്ഗുസ്‌തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണങ്ങൾ അന്വേഷിക്കുന്ന കമ്മിറ്റി അംഗം കൂടിയായ ഒളിമ്പിക് മെഡൽ ജേതാവും പ്രമുഖ ഗുസ്‌തി താരവുമായ യോഗേശ്വർ ദത്ത് പറഞ്ഞു.

‘പോലീസിനെ അറിയിച്ചാൽ മാത്രമേ അവർ നടപടിയെടുക്കൂ. ഒരാൾ വീട്ടിൽ ഇരുന്നാൽ അവർ അത് ചെയ്യില്ല. ഗുസ്‌തിക്കാർ ഇത് മൂന്ന് മാസം മുമ്പ് ചെയ്യണമായിരുന്നു. നടപടി വേണമെങ്കിൽ അത് പോലീസിനെ അറിയിക്കണമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു.’ ദത്ത് വ്യക്തമാക്കി.

ഗുസ്‌തി താരങ്ങളുടെ ആവശ്യത്തെ പിന്തുണച്ച് ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദ് സ്ഥലത്തെത്തിയിരുന്നു.കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വധേരയും ജന്തർ മന്തറിലെത്തി സമരം ചെയ്യുന്ന ഗുസ്‌തി താരങ്ങൾക്ക് പിന്തുണ അറിയിച്ചു. ഇന്നലെ പ്രതിഷേധക്കാരെ കണ്ട പ്രിയങ്കാ ഗാന്ധി ഡബ്ല്യുഎഫ്‌ഐ മേധാവിക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സ്ത്രീകളെ ശല്യം ചെയ്യുന്നവരെ തൂക്കിക്കൊല്ലണമെന്ന് പറഞ്ഞു കൊണ്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഗുസ്‌തി താരങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button