കാസര്‍കോട്: വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്രവാസി വ്യവസായിയുടെ മരണത്തില്‍ ദുരൂഹത. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന ആവശ്യവുമായി കുടുംബം രംഗത്ത് എത്തി. ഈ മാസം 14 നാണ് പ്രവാസി വ്യവസായി എംസി അബ്ദുള്‍ ഗഫൂറിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. തുടര്‍ന്ന് ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്കായി അയച്ചു.
അതേസമയം, വ്യവസായിയുടെ മരണം കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസും. സ്വാഭാവിക മരണമാണെന്ന് കരുതി പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ ഖബറടക്കുകയായിരുന്നു. മരണത്തിന് പിന്നാലെ വീട്ടില്‍ നിന്നും 595 പവന് സ്വര്‍ണം കാണാതായതോടെയാണ് കുടുംബം സംശയം ആരോപിച്ചത്. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നാട്ടില്‍ സ്വര്‍ണം ഇരട്ടിപ്പിക്കല്‍ സംഘത്തെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Post Your Comments