തൊഴിലാളികളെ ആദരിക്കുന്നതിനും തൊഴിലാളി പ്രസ്ഥാനത്തെ അനുസ്മരിക്കാനുമുള്ള ദിവസമാണ് തൊഴിലാളി ദിനം. ഓരോ തൊഴിലാളി ദിനവും തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുന്ന ദിവസം കൂടിയാണ്. പല രാജ്യങ്ങളിലും ഈ ദിവസം പൊതു അവധി ദിനമാണ്.
തൊഴിലാളികളുടെ അവകാശങ്ങളെയും ശരിയായ തൊഴിൽ സാഹചര്യങ്ങളെയും കേന്ദ്രീകരിച്ചുള്ള പരേഡുകളും രാഷ്ട്രീയ പ്രകടനങ്ങളുമാണ് ഈ ദിവസം പലപ്പോഴും നടത്തുന്നത്.
തൊഴിലാളി ദിനം പല സ്ഥലങ്ങളിലും ആചരിക്കപ്പെടുന്നു. ഇതിനെ അന്താരാഷ്ട്ര തൊഴിലാളി ദിനം അല്ലെങ്കിൽ തൊഴിലാളി ദിനം എന്ന് വിളിക്കുന്നു.
തൊഴിലാളി ദിനം അല്ലെങ്കിൽ മെയ് ദിനം ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ കഠിനാധ്വാനത്തെ മാനിക്കുകയും അവരുടെ നേട്ടങ്ങൾ ആഘോഷിക്കുകയും ചെയ്യുന്ന ദിവസമാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കയിലെ തൊഴിലാളി യൂണിയൻ പ്രസ്ഥാനത്തിലാണ് തൊഴിലാളി ദിനം ആദ്യമായി ആചരിച്ച് തുടങ്ങിയത്. അമേരിക്കയിലും കാനഡയിലും തൊഴിലാളി ദിനം സെപ്റ്റംബറിലെ ആദ്യ തിങ്കളാഴ്ചയാണ് ആഘോഷിച്ചിരുന്നത്. തൊഴിലാളികളെയും സമൂഹത്തിന് അവർ നൽകിയ സംഭാവനകളെയും ബഹുമാനിക്കുന്ന ദിവസമായാണ് ഈ ദിവസം കണക്കാക്കിയിരുന്നത്.
Read Also : മെയ് ഒന്ന് തൊഴിലാളി ദിനം ആയി ആഘോഷിക്കുന്നതിന് പിന്നിൽ
പിന്നീട് 1889-ൽ യുഎസിലെ സോഷ്യലിസ്റ്റ് ഗ്രൂപ്പുകളുടെയും ട്രേഡ് യൂണിയനുകളുടെയും ഒരു സംഘം മെയ് 1 ന് തൊഴിലാളി ദിനമായി നിശ്ചയിച്ചു. 1886 ൽ ചിക്കാഗോയിൽ നടന്ന ഹെയ്മാർക്കറ്റ് ലഹളയുടെ ഓർമയ്ക്കായാണ് ഈ ദിവസം തൊഴിലാളി ദിനമായി ആചരിക്കുന്നത്. തൊഴിലാളി പ്രതിഷേധ റാലിയ്ക്കിടെ ആരോ പോലീസിന് നേരെ ബോംബ് എറിഞ്ഞു. ഇതിനെ തുടർന്ന് റാലിയിൽ വലിയ സംഘർഷമുണ്ടാകുകയും പോലീസും തൊഴിലാളികളും തമ്മിൽ വലിയ ഏറ്റുമുട്ടൽ ഉണ്ടാവുകയും ചെയ്തു. അന്ന് നടന്ന ആക്രമണത്തിൽ നിരവധി പേർ മരിച്ചു. തെളിവുകൾ ഇല്ലാതിരിന്നിട്ടും എട്ട് തൊഴിലാളി പ്രവർത്തകരാണ് അന്ന് ശിക്ഷിക്കപ്പെട്ടത്.
1904-ൽ ആംസ്റ്റർഡാമിൽ വെച്ചു നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസിന്റെ വാർഷിക യോഗത്തിലാണ്, എട്ടുമണിക്കൂർ ജോലിസമയമാക്കിയതിന്റെ വാർഷികമായി മെയ് ഒന്ന് തൊഴിലാളി ദിനമായി കൊണ്ടാടുവാൻ തീരുമാനിച്ചത്. സാധ്യമായ എല്ലായിടങ്ങളിലും തൊഴിലാളികൾ മെയ് ഒന്നിന് ജോലികൾ നിറുത്തിവെക്കണമെന്നുള്ള പ്രമേയം യോഗം പാസ്സാക്കി.
ഇന്ത്യയിൽ 1923ൽ ചെന്നൈയിലാണ് ആദ്യമായി തൊഴിലാളി ദിനം ആചരിച്ചത്. ലേബർ കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാൻ ആണ് ആദ്യമായി മെയ് ദിനം ആചരിച്ചത്.
Post Your Comments