NewsIndia

കാശ്മീരില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

ശ്രീനഗര്‍: കശ്മീരില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയിലായി. ഹിലാല്‍ അഹമ്മദ് ബാണ്ടേ എന്നയാളെയാണ് പോലീസ് ഇന്നലെ കസ്റ്റഡിയില്‍ എടുത്തത്. പ്രതികളിൽ ഒരാൾ ഇനിയും പിടിയാകാനുണ്ട്.

സൈനികനാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന തരത്തിലുള്ള വാർത്തകൾ പരന്നത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിരുന്നു. തുടര്‍ന്ന് നടന്ന അക്രമത്തിലും വെടിവെപ്പിലും 5 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ശൗചാലയത്തില്‍ പോകവേ സൈനികന്‍ പീഡിപ്പിച്ചുവെന്നായിരുന്നു ആദ്യം പെണ്‍കുട്ടി പറഞ്ഞിരുന്നത്. എന്നാല്‍ ശൗചാലയത്തില്‍ വച്ച്‌ ആരും തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും ശൗചാലയത്തില്‍ നിന്ന് പുറത്തിറങ്ങവേ പ്രദേശവാസികളായ രണ്ട് യുവാക്കളാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മജിസ്ട്രേറ്റിനോട് വ്യക്തമാക്കി. ഇവരില്‍ ഒരാള്‍ സ്കൂള്‍ യൂണിഫോമിലായിരുന്നുവെന്നും മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ബണ്ടേ പിടിയിലായത്

shortlink

Related Articles

Post Your Comments

Related Articles


Back to top button