പേരൂർക്കട: സെക്രട്ടേറിയറ്റ് ജീവനക്കാരനെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ. പേട്ട കവറടി സ്വദേശി പല്ലന് സജീവ് എന്നു വിളിക്കുന്ന സജീവ് (36) ആണ് അറസ്റ്റിലായത്. വഞ്ചിയൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ഏപ്രിൽ 20-നു രാവിലെ 10 മണിയോടുകൂടി തമ്പാനൂർ ഉപ്പിടാംമൂട് പാലത്തിനു സമീപമായിരുന്നു സംഭവം. പ്രാവച്ചമ്പലം സ്വദേശി രാഹുലിനാണ് മർദ്ദനമേറ്റത്. കാറിൽ വരികയായിരുന്ന രാഹുൽ അനാവശ്യമായി ഹോൺ മുഴക്കിയതിൽ പ്രകോപിതമായിട്ടായിരുന്നു മർദ്ദനം.
Read Also : പ്രധാനമന്ത്രിയെ വധിക്കുമെന്ന ഭീഷണിക്കത്ത് എഴുതിയത് കതൃക്കടവ് സ്വദേശി; അറസ്റ്റ്, കാരണം വെളിപ്പെടുത്തി
പരാതിയുടെ അടിസ്ഥാനത്തിൽ വഞ്ചിയൂർ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments