ശരീരത്തിലെ പല അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും വെള്ളം അത്യാവശ്യമാണ്. ദിവസവും രണ്ടു ലിറ്റര്‍ വെള്ളമെങ്കിലും കുടിയ്ക്കണമെന്നാണ് പറയുക. ശാരീരിക ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിന്റെയും മുടിയുടേയുമെല്ലാം ആരോഗ്യത്തിനും വെള്ളം കുടിക്കുന്നത് ഉത്തമമാണ്. വെള്ളം അതിരാവിലെ കുടിക്കുന്നത് കുടലിന്റെ ആരോഗ്യത്തിനു ഉത്തമാണ് എന്ന് ആയുര്‍വേദം പറയുന്നുണ്ട്.
Read Also : അബദ്ധത്തിൽ ബോംബിട്ടത് സ്വന്തം നഗരത്തിൽ, തെറ്റുപറ്റിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം
എന്നാല്‍, അമിതമായി വെള്ളം കുടിക്കുന്നതും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. വെളളം കൂടുതല്‍ കുടിക്കുമ്പോള്‍ രക്തത്തിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കും. ഇത് ഹൃദയത്തിനുമേല്‍ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കുകയും വൃക്കകള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതായും വരുന്നു. ഇത് നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും ദോഷകരമാണ്. അമിതമായ വെളളം കൂടി ശരീരത്തിന്റെ സാധാരണ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കും.
വെള്ളം കൂടുതലായി കുടിയ്ക്കുന്നത് ശരീരത്തില്‍ നിന്നും സോഡിയം അമിതമായി നഷ്ടപ്പെടുന്നതിന് കാരണമാകും. ഇത് നമ്മെ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും. വെള്ളം കൂടുതലാകുമ്പോള്‍ ശരീരത്തിന് വേണ്ട രീതിയില്‍ ധാതുക്കളെ ആഗിരണം ചെയ്യാന്‍ സാധിക്കില്ല. ഇത് പോഷകക്കുറവു പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകും.
Post Your Comments