കണ്ണൂര്‍: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ ഭീകരവാദ ബന്ധം സ്ഥിരീകരിച്ച് എഡിജിപി എം.ആര്‍ അജിത് കുമാര്‍. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി ഷാറൂഖ് സെയ്ഫി ട്രെയിനില്‍ ആക്രമണം നടത്തിയത്. ഇയാള്‍ സ്ഥിരമായി അത്തരം വീഡിയോകള്‍ കാണാറുണ്ടായിരുന്നുവെന്നും അക്രമം നടത്തണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് സെയ്ഫി കേരളത്തിലേയ്ക്ക് എത്തിയതെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
Read Also: കെഎസ്ആർടിസിയിലെ ഗഡുക്കളായുള്ള ശമ്പള വിതരണത്തിനെതിരെ പണിമുടക്കുമെന്ന് ബിഎംഎസ്
കൃത്യമായ തെളിവുകള്‍ ലഭ്യമായതിനാലാണ് യുഎപിഎ ചുമത്തിയതെന്നും മാദ്ധ്യമങ്ങളോട് എഡിജിപി പ്രതികരിച്ചു. ഇതുവരെയുള്ള അന്വേഷണത്തില്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളും കേരളാ പോലീസ് കണ്ടെത്തി കഴിഞ്ഞു. കൃത്യമായ തെളിവുകള്‍ ലഭിച്ചു. ഭീകരവാദ ബന്ധം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്. അതിനു ശേഷം മാത്രമെ കൃത്യമായി പറയാന്‍ കഴിയൂ. നിലവില്‍ പ്രതി തീര്‍ത്തും തീവ്ര മതമൗലികവാദിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അത്തരം വീഡിയോകള്‍ സ്ഥിരമായി കാണുന്ന ശീലവും ഷാറൂഖിനുണ്ട്.
സാക്കിര്‍ നായിക് അടക്കമുള്ളവരുടെ വീഡിയോ നിരന്തരം ഷാറൂഖ് കാണുമായിരുന്നു. ഇയാള്‍ താമസിക്കുന്ന ഏരിയയെപ്പറ്റി അന്വേഷിച്ചാല്‍ തന്നെ ഇയാളുടെ ബന്ധങ്ങളെപ്പറ്റി മനസ്സിലാകും. ആ സ്ഥലത്തിന്റെ പ്രത്യേകത എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് ഇത്തരം ഒരു അക്രമം നടത്തണമെന്നുള്ള ഉദ്ദേശത്തോടെ തന്നെയാണ് ഷാറൂഖ് വന്നത്. യുഎപിഎ ചുമത്തിയത് കൃത്യമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്. നാഷണല്‍ ഓപ്പണ്‍ സ്‌കൂളില്‍ നിന്ന് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ സെയ്ഫിയ്ക്ക്
27 വയസ്സുണ്ട്- എന്നും എഡിജിപി പറഞ്ഞു.
Post Your Comments