തിരുവനന്തപുരം: കേന്ദ്രം അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തില്‍ എത്തിയപ്പോള്‍ ട്രെയിനിന് പാലക്കാട് സ്റ്റേഷനില്‍ വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്. ജനങ്ങള്‍ മുദ്രാവാക്യങ്ങളോടെയും ആര്‍പ്പുവിളികളോടെയുമാണ് വന്ദേ ഭാരത് എക്സ്പ്രസിനെ വരവേറ്റത്. എന്നാല്‍ ഈ ട്രെയിനെ കുറിച്ച് ശരിയായ ധാരണ ഇല്ലാത്തതിനാലും വസ്തുതകളെ കുറിച്ച് അറിയാത്തതുമാണ് വന്ദേ ഭാരതിനെ കുറിച്ച് ജനങ്ങള്‍ ഇങ്ങനെ തള്ളുന്നതെന്ന് സന്ദീപാനന്ദ ഗിരി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സന്ദീപാനന്ദ ഗിരി കെ റെയിലും വന്ദേ ഭാരത് എക്സ്പ്രസും തമ്മിലുള്ള വ്യത്യാസങ്ങള്‍ എടുത്ത് പറഞ്ഞത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
വന്ദേ ഭാരത് ട്രെയിന്‍ കേരളത്തില്‍; തള്ളുമ്പോള്‍ വസ്തുതകള്‍ അറിഞ്ഞ് തള്ളണമെന്ന് സന്ദീപാനന്ദ ഗിരിയുടെ ഉപദേശം
‘നല്ലത്…. ?? പക്ഷേ തളളുകള്‍ വസ്തുതകള്‍ അറിഞ്ഞ് തള്ളുക.
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 482 കിലോമീറ്റര്‍..
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ വന്ദേ ഭാരത് ചാര്‍ജ് : 2138 രൂപ…
സമയം: 8 മണിക്കൂര്‍…
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ KSRTC മിന്നല്‍ ബസ് ചാര്‍ജ് : 671 രൂപ…
സമയം: 9 മണിക്കൂര്‍…
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ നിര്‍ദ്ദിഷ്ട കെ-റെയില്‍ ചാര്‍ജ് : 1325 രൂപ…
സമയം: 3 മണിക്കൂര്‍…
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ഫ്ളൈറ്റ് ചാര്‍ജ് : 2897 രൂപ…
സമയം: 1 മണിക്കൂര്‍’…
വിഷു ആശംസകളോടെ
Post Your Comments