ഓണം, പെരുന്നാൾ, ക്രിസ്തുമസ്, വിഷു പോലുള്ള വിശേഷദിവസങ്ങള്‍ നമുക്ക് ബന്ധുവീടുകളില്‍ പോകാനോ, ബന്ധുക്കള്‍ക്ക് നമ്മുടെ വീട്ടില്‍ സല്ക്കാരമൊരുക്കാനോ ഒക്കെ ഉള്ളതാണ്. അത്തരം ആഘോഷങ്ങല്ക്കാണ് നാം പ്രാധാന്യം നല്‍കാറ്.
എന്നാൽ സ്വന്തമെന്ന് പറയാൻ ഒന്നുമില്ലാത്തവരായ ചിലരും നമുക്ക് ചുറ്റുമുണ്ടെന്ന കാര്യം നമ്മള് സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു. അങ്ങനെ ചില അമ്മമാരുടെയും, ഉമ്മമാരുടെയും വീടാണ് വടകര എടച്ചേരിയിലെ തണൽ വീട്.
ആരുമില്ലാത്ത ഈ അമ്മമാരുടെ ഇടയിലേക്ക് വിഷുദിനത്തില്‍, ഒരു ദൈവദൂതനെപ്പോലെ എത്തിയ വി.ഐ.പി മറ്റാരുമായിരുന്നില്ല, കോഴിക്കോടിന്റെ സ്വന്തം കളക്ടർ, എൻ. പ്രശാന്ത് ഐ.എ.എസ്. വര്‍ഷങ്ങളായി തണൽ വീട്ടിലെ അന്തേവാസികളായ ജെസി ചേച്ചിയെയും, മാതു അമ്മയേയും പോലുള്ളവരുടെ മുന്നില്‍ പുത്രതുല്ല്യനായ്, സഹോദരതുല്ല്യനായ് “കളക്ടര്‍ ബ്രോ” അവർക്കൊപ്പം വിഷു ആഘോഷിച്ചു.
ആ സ്നേഹസംഗമത്തിന്റെ ചിത്രങ്ങളിലൂടെ:
Post Your Comments