വര്‍ഷം 1931. കൃത്യമായി പറഞ്ഞാല്‍ 85 വർഷം മുൻപ്.ഇന്ത്യന്‍ ഭരണ ഘടനാശില്പി ബി ആര് അംബേദ്ക്കറും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുമായുള്ള ആദ്യകൂടിക്കാഴ്ചയിലെ സംഭാഷണം ചരിത്രത്തിലെ ഒരേടാണ്.സ്വാതന്ത്ര്യം കിട്ടി ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും ദളിതരെ അധ:കൃതരായിക്കാണുന്ന ഒരു കാലത്ത് ഈ സംഭാഷണം എത്രയോ പ്രസക്തമാണെന്ന് നോക്കൂ.
അംബേദ്ക്കർ:ഞങ്ങളുടെ പ്രസ്ഥാനത്തെ എന്തിനാണ് കോൺഗ്രസ്സ് എതിർക്കുന്നതും എന്നെ ഒരു രാജ്യദ്രോഹി എന്ന് മുദ്ര കുത്തുന്നതും..(അല്പം നിമിഷം കഴിഞ്ഞ്) ഗാന്ധിജീ ..എനിക്കൊരു സ്വരാജ്യമില്ല.
ഗാന്ധിജി ( അമ്പരന്നുകൊണ്ട്): താങ്കൾക്ക് ഒരു സ്വാരാജ്യം ഉണ്ട്.. മാത്രമല്ല വട്ടമേശ സമ്മേളനത്തിലെ താങ്കളുടെ പരിശ്രമങ്ങളെക്കുറിച്ച് എനിക്ക് കിട്ടിയ വിവരങ്ങളിൽ നിന്നും ഞാൻ മനസ്സിലാക്കുന്നത് താങ്കൾ മികച്ച ഒരു രാജ്യസ്നേഹിയാണെന്നാണ്..
അംബേദ്ക്കർ:എനിക്ക് ഒരു സ്വരാജ്യമുണ്ടെന്ന് താങ്കൾ പറയുന്നു. എന്നാൽ എനിക്കങ്ങനെയൊന്നില്ലെന്ന് ഞാൻ വീണ്ടും പറയുന്നു. കുടിക്കാൻ വെള്ളം പോലും കിട്ടാത്തവിധം ഞങ്ങളോട് പട്ടികളോടും പൂച്ചകളോടും എന്നതിനേക്കാൾ മോശമായി പെരുമാറുമ്പോൾ ഈ നാടിനെ സ്വന്തം മാതൃഭൂമിയെന്നും ഈ മതത്തെ സ്വന്തം മതമെന്നും വിളിക്കാൻ എനിക്കെങ്ങനെ കഴിയും? ആത്മാഭിമാനമുള്ള ഒരു അയിത്ത ജാതിക്കാരനും ഈ നാടിനെക്കുറിച്ച് അഭിമാനം കൊള്ളുവാൻ കഴിയുകയില്ല.. ഈ നാട് ഞങ്ങളിൽ അടിച്ചേൽപ്പിച്ച അനീതിയും യാതനകളും അത്രയ്ക്ക് ഭീകരമാണ്..അറിഞ്ഞോ അറിയാതെയോ ഞങ്ങൾ ഈ രാജ്യത്തോട് കൂറില്ലാത്തവരായിത്തീരുകയാണെങ്കിൽ അതിന്റെ ഉത്തരവാദിത്വം മുഴുവനേയും ഈ രാജ്യത്തിന് തന്നെയായിരിക്കും.ഒരു രാജ്യദ്രോഹി എന്ന് മുദ്രകുത്തപ്പെട്ടതിൽ എനിക്ക് ഖേദമില്ല. കാരണം ഞങ്ങളുടെ പ്രവൃത്തിക്കുള്ള ഉത്തരവാദിത്തം എന്നെ ഒരു രാജ്യദ്രോഹി എന്നു വിളിക്കുന്ന ഈ നാടിനുതന്നെയാണ്”.
ഗാന്ധിജി മൌനം.
Post Your Comments