India

ഇന്ത്യയില്‍ നിന്ന് ഹിന്ദുക്കളെ തുടച്ചുനീക്കും- പുതിയ ഭീഷണിയുമായി ഐ.എസ്

ന്യൂഡല്‍ഹി: പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും തങ്ങളുടെ ഭീകരരെ ഉപയോഗിച്ച് ഇന്ത്യയില്‍ ഗറില്ലാ ആക്രമണങ്ങള്‍ നടത്താന്‍ ആഗോള ഭീകരസംഘടനയായ ഐ.എസ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഐ.എസ് മുഖ മാസികയായ ‘ദാബിഖി’ല്‍ പ്രസിദ്ധീകരിച്ച ഐ.എസിന്റെ ബംഗ്ലാദേശ് അമീര്‍, ഷെയ്ഖ് അബു ഇബ്രാഹിം അല്‍-ഹനീഫിന്റെ അഭിമുഖത്തിലാണ് പുതിയ ഭീഷണി. ഹിന്ദുക്കളെ തുടച്ചുനീക്കുമെന്നും ഇന്ത്യയിലും ബംഗ്ലാദേശിലും ശരിയാ നിയമം സ്ഥാപിക്കുമെന്നും ഹനീഫ് ഭീഷണി മുഴക്കി. ഇന്ത്യയില്‍ ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെ പാകിസ്ഥാനിലും ബംഗ്ലാദേശിലും ഐ.എസ് ഭീകരരെ പരിശീലിപ്പിച്ച് വരികയാണെന്നും ആക്രമണത്തിന് പ്രാദേശിക മുജാഹിദീനുകളുടെ സഹായം തേടിവരികയാണെന്നും ഹനീഫ് വെളിപ്പെടുത്തി.

രാജ്യത്ത് മുസ്ലിങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് കാരണം ഹിന്ദുക്കളാണെന്നാണ് ആക്രമണത്തിന് പിന്നിലുള്ള കാരണമെന്നും ഹനീഫ് പറഞ്ഞു. ഇന്ത്യയില്‍ ഹിന്ദുക്കളാകും തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും ഹനീഫ് അഭിമുഖത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button