ErnakulamLatest NewsKeralaCinemaNattuvarthaMollywoodNewsEntertainmentMovie Gossips

‘നിങ്ങളെ നായികയാക്കിയാല്‍ നമുക്കെന്താണ് ഗുണം, നായികയാക്കാം അഡജസ്റ്റ് ചെയ്താല്‍ മതി’

കൊച്ചി: ‘സുല്‍ത്താന്‍’, ‘യെസ് യുവര്‍ ഓണര്‍’, ‘ഉത്തരാസ്വയംവരം’, ‘വലിയങ്ങാടി’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതയായ നടിയാണ് വരദ. സിനിമകളിൽ നിന്നും വിട്ടുനിൽക്കുന്ന വരദ ഇപ്പോൾ സീരിയല്‍ രംഗത്ത് തിളങ്ങി നില്‍ക്കുകയാണ്. ഇപ്പോൾ, ഒരു അഭിമുഖത്തിൽ വരദ പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. സിനിമാ രംഗത്ത് നിന്നും കാസ്റ്റിംഗ് കൗച്ച് നേരിട്ടുണ്ടെന്ന് വരദ പറയുന്നു.

സിനിമാ രംഗത്ത് കാസ്റ്റിംഗ് കൗച്ച് നേരിട്ടുണ്ടെന്നും എന്നാല്‍, സീരിയല്‍ രംഗത്ത് അങ്ങനൊരു പ്രശ്‌നം താന്‍ നേരിട്ടിട്ടില്ലെന്നുമാണ് വരദ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ഇത്തരം സമീപനം വരുമ്പോള്‍ ആദ്യമൊക്കെ കരയുമായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു.

വരദയുടെ വാക്കുകൾ ഇങ്ങനെ;

ഫലിത ബിന്ദുക്കളിലെ ഇന്നത്തെ വാചകം: കെ.സുരേന്ദ്രനെ പരിഹസിച്ച് മന്ത്രി ശിവന്‍കുട്ടി

‘സിനിമയേ ഞാന്‍ ചെയ്യില്ല എന്ന് പറഞ്ഞ സമയമൊക്കെ ഉണ്ടായിരുന്നു. ഇത്തരം സമീപനം വരുമ്പോള്‍ ആദ്യമൊക്കെ കരയുകയായിരുന്നു. മമ്മിയുടെ കൈയിലാണ് ഫോണ്‍. കഥ പറയാനാണെന്ന് പറഞ്ഞ് എനിക്ക് തരാന്‍ പറയും. ആദ്യമൊന്നും മനസിലാവുന്നുണ്ടായിരുന്നില്ല. കഥ പറഞ്ഞ് തുടങ്ങി കുറച്ച് കഴിയുമ്പോള്‍ ‘നിങ്ങളെ നായികയാക്കിയാല്‍ നമുക്കെന്താണ് ഗുണം’ എന്നൊക്കെ ചോദിക്കും. നന്നായി അഭിനയിക്കാമെന്ന് ഞാന്‍ പറയും.

‘അങ്ങനെയല്ല നിങ്ങള്‍ക്ക് ഒരു റോളിന് എത്ര രൂപ തരുന്നു, നിങ്ങള്‍ക്കൊക്കെ ഒരുപാട് റീ ടേക്ക് വേണ്ടി വരും, നമ്മുടെ കൂടെ ഒന്ന് അഡ്ജസ്റ്റ് ചെയ്താല്‍..’ എന്ന് പറഞ്ഞ് കുറച്ചൊക്കെ തുറന്ന് പറയും. അപ്പോഴേക്കും കണ്ണില്‍ നിന്ന് വെള്ളം വരും. മമ്മി ഫോണ്‍ മേടിച്ച് മേലാല്‍ ഇമ്മാതിരി വര്‍ത്തമാനം പറഞ്ഞ് വിളിക്കരുതെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യും.’

 

shortlink

Related Articles

Post Your Comments

Related Articles


Back to top button