KeralaLatest NewsNews

അവരില്‍ നിന്ന് സ്വയം രക്ഷ നേടണം, സമൂഹത്തെ കാക്കണം: തീവ്രവാദ ആരോപണവും വിദ്വേഷവും പരത്തരുതെന്ന് ഷുക്കൂര്‍

എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസ് പ്രതിയെ മഹാരാഷ്‌ട്രയില്‍ നിന്ന് അറസ്റ്റ് ചെയ്തതായി ദൃശ്യ മാദ്ധ്യമങ്ങള്‍

എലത്തൂര്‍: ട്രെയിന്‍ തീവെയ്പ്പ് സംഭവത്തിലെ പ്രതി ഷഹറൂഖ് സെയ്ഫി പിടിയിലായതിനു പിന്നാലെ തീവ്രവാദ ആരോപണവും വിദ്വേഷവും പരത്തരുതെന്ന് നടനും അഭിഭാഷകനുമായ ഷുക്കൂര്‍. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് താരത്തിന്റെ പ്രതികരണം. പ്രതിയുടെ പേരും മതവും നോക്കി ഒരു സമൂഹത്തിനെതിരെ ചിലര്‍ വിദ്വേഷം പരത്തുമെന്നും പ്രതിയാണെന്ന് സംശയിക്കപ്പെടുന്ന ആള്‍ കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാല്‍ നിയമപ്രകാരമുള്ള ശിക്ഷ ലഭിക്കട്ടെ എന്നും നടന്‍ കുറിച്ചു.

READ ALSO: ഞാൻ ഒരു സാധാരണക്കാരിയാണ്, ‘ശരീരം സമരം സാന്നിധ്യം’ ആത്മകഥയുമായി രഹന ഫാത്തിമ

കുറിപ്പ് പൂർണ്ണ രൂപം

എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസ് പ്രതിയെ മഹാരാഷ്‌ട്രയില്‍ നിന്ന് അറസ്റ്റ് ചെയ്തതായി ദൃശ്യ മാദ്ധ്യമങ്ങള്‍ അറിയിക്കുന്നുണ്ട്. തീവ്രവാദ ആരോപണം മുതല്‍ ഇതര സംസ്ഥാന വിദ്വേഷം വരെ സൃഷ്ടിക്കാനും പരത്താനും ഇത്തരം സന്ദര്‍ഭങ്ങള്‍ ഇടയാവരുത് എന്ന ജാഗ്രത പുലര്‍ത്തേണ്ട സമയമാണ്.

പ്രതിയുടെ പേരും മതവും നോക്കി ഒരു സമൂഹത്തെ മുഴുവന്‍ കത്തിയ്‌ക്കാന്‍ തുനിഞ്ഞിറങ്ങിയ ക്രിമിനലുകള്‍ വിദ്വേഷം പരത്തും. അവരില്‍ നിന്ന് സ്വയം രക്ഷ നേടണം. സമൂഹത്തെ കാക്കണം. പ്രതിയാണെന്ന് സംശയിക്കപ്പെടുന്ന ആള്‍ കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാല്‍ നിയമപ്രകാരമുള്ള ശിക്ഷ ലഭിക്കട്ടെ. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ’

shortlink

Related Articles

Post Your Comments

Related Articles


Back to top button