ന്യൂഡല്‍ഹി:ഡല്‍ഹി മെട്രോയില്‍ ഇനി മുതല്‍ മുഖം മറച്ച് യാത്ര ചെയ്യാന്‍ അനുമതിയില്ല. കവര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സുരക്ഷ ഉറപ്പുവരുത്താനാണ് ഇങ്ങനെ ഒരു തീരുമാനം. സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.ഫ് ജവാന്മാരാണ് ഇക്കാര്യം പരിശോധിക്കുന്നത്.മഫ്ളര്‍, പൊടിയില്‍ നിന്ന് രക്ഷ നേടാനുള്ള മുഖാവരണം തുടങ്ങിയവയാണ് അനുവദിക്കേണ്ടയെന്നു സി.ഐഎസ്.എഫ് തീരുമാനിച്ചത്. അതേസമയം, ഗുരുതര രോഗം ബാധിച്ച രോഗികളോട് മുഖാവരണം നീക്കം ചെയ്യാന്‍ നിര്‍ബന്ധിക്കില്ല.
രാജേന്ദ്ര പ്ളേസ് മെട്രോ സ്റ്റേഷനില്‍ 12 ലക്ഷം രൂപയുടെ കളവ് നടന്നതിനെ തുടര്‍ന്നാണ് സിഐഎസ്.എഫ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്.യാത്രക്കാരെ പരിശോധിക്കുന്ന സ്ഥലത്ത് വച്ച് മുഖാവരണം നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കും. അതിനാല്‍ അവരുടെ മുഖം സി.സി.ടി.വിയില്‍ പതിയുകയും ചെയ്യും. സുരക്ഷയ്ക്കു വേണ്ടി കര്‍ശന നടപടികള്‍ സ്വീകരിക്കാനാണു നീക്കം.
Post Your Comments