തൃശൂർ: വാടാനപ്പള്ളിയെ ഞെട്ടിച്ച ഇരട്ട കൊലപാതക കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും പുറമെ മൂന്ന് കൊല്ലം കഠിനതടവും 1.60 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തളിക്കുളം എടശേരി സ്വദേശി മമ്മസ്രയില്ലത്ത് വീട്ടിൽ ഷഫീഖിനെയാണ് (32) കോടതി ശിക്ഷിച്ചത്. തൃശൂർ ജില്ല അഡിഷനൽ ജഡ്ജി പി.എൻ. വിനോദ് ആണ് ശിക്ഷ വിധിച്ചത്.
2019 ഡിസംബർ 27-നാണ് കേസിനാസ്പദമായ സംഭവം. പിതാവിനെയും മാതൃ സഹോദരിയെയും കല്ല് കൊണ്ട് തലക്കടിച്ച് കൊല്ലുകയും മാതാവിനെ വടി കൊണ്ട് അടിച്ച് ഗുരുതര പരിക്കേൽപ്പിക്കുകയും ചെയ്തതാണ് കേസ്.
വാടാനപ്പിള്ളി സി.ഐ ആയിരുന്ന കെ.ആർ. ബിജുവാണ് കേസന്വേഷിച്ച് കുറ്റപത്രം നൽകിയത്. ഷഫീഖിന് ജാമ്യം അനുവദിക്കാതെ വിചാരണ നടത്തിയ കേസിൽ പ്രതിക്ക് മാനസിക അസുഖമുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതിനായി ഒമ്പത് സാക്ഷികളെ വിസ്തരിച്ചെങ്കിലും ഷഫീഖ് വൈരാഗ്യം മൂലമാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചു. സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരത ചെയ്ത പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. കെ.ബി. സുനിൽകുമാർ, ലിജി മധു എന്നിവർ ഹാജരായി.
Post Your Comments