കൊച്ചി: പ്രവാസിയായ ബൈജു രാജുവിന്റെ ആത്മഹത്യയും അതേതുടര്‍ന്നുള്ള സംഭവവികാസങ്ങളും ഭാര്യയുടെ അവിഹിതവുമെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ മലയാളി വലിയതോതില്‍ ചര്‍ച്ചയാക്കിയിരുന്നു. ഇതിനുപിന്നാലെ ഭാര്യക്കും ഭാര്യവീട്ടുകാര്‍ക്കും നേരെ ഗുരുതരമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ബൈജുവിന്റെ ഭാഗത്താണ് ന്യായമെന്ന് ഒരു കൂട്ടര് പറയുമ്പോള്‍, അതല്ല ഭാര്യയുടെ ഭാഗമാണ് ശരിയെന്നാണ് മറ്റൊരു കൂട്ടര് പറയുന്നത്. ഇപ്പോഴിതാ, വിഷയത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റ് രശ്മി ആര് നായര്‍. വിവാഹ ജീവിതവും കുടുംബവും ഒക്കെയാണ് ജീവിതത്തിന്റെ പരമോന്നത ലക്ഷ്യങ്ങള്‍ എന്ന് പറഞ്ഞു പഠിപ്പിച്ച ഒരു സമൂഹത്തില്‍, ചിലപ്പോള്‍ മനുഷ്യന് ഡിവോഴ്സ് എന്നൊക്കെ കേട്ടാല്‍ അതില്‍ ഭേദം മരണമാണ് എന്നൊക്കെ ചിന്തിച്ച് തകര്‍ന്നു പോയേക്കാമെന്ന് രശ്മി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട കുറിപ്പില്‍ പറയുന്നു.
Read Also: ടോജോ മാത്യുവുമായുള്ള ഭാര്യയുടെ അവിഹിതമാണ് ബൈജുവിനെ ആത്മഹത്യയിലേക്ക് നയിച്ചത്
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..
‘വിവാഹേതര ലൈംഗിക ബന്ധം കുറ്റം അല്ലാതാക്കി കൊണ്ടുള്ള വിധി പാസാക്കുന്ന സമയം സുപ്രീം കോടതി പറഞ്ഞത് അത് ഡിവോഴ്സിനുള്ള കാരണമായി പരിഗണിക്കാം എന്നാണ്. അതിനപ്പുറം അതില്‍ കുറ്റമൊന്നുമില്ല. വിവാഹ ജീവിതവും കുടുംബവും ഒക്കെയാണ് ജീവിതത്തിന്റെ പരമോന്നത ലക്ഷ്യങ്ങള്‍ എന്ന് പറഞ്ഞു പഠിപ്പിച്ച ഒരു സമൂഹത്തില്‍ ചിലപ്പോള്‍ മനുഷ്യന് ഡിവോഴ്സ് എന്നൊക്കെ കേട്ടാല്‍ അതില്‍ ഭേദം മരണമാണ് എന്നൊക്കെ ചിന്തിച്ച് തകര്‍ന്നു പോയേക്കാം’ .
‘രണ്ടു മനുഷ്യര്‍ തമ്മിലുള്ള നാല് സ്വകാര്യ സംഭാഷണങ്ങളുടെ വീഡിയോ റിക്കോര്‍ഡിങ്ങും കണ്ടിട്ട് അവളെ കൊല്ലണം അവന് ടോക്സിക് ആണ് എന്നൊക്കെ വിധി പ്രഖ്യാപിക്കാന്‍ നിങ്ങള്‍ ആരാണ്. നിങ്ങളുടെ മകനോ മകളോ ഒന്നും നാളെ ഇങ്ങനെ തകര്‍ന്നു പോകാതിരിക്കണം എങ്കില്‍, ഈ വിവാഹം എന്ന് പറയുന്നത് വലിയ തേങ്ങാ ഒന്നും അല്ല, അത് കഴിച്ചില്ലേലും ഒന്നും സംഭവിക്കില്ല, ഡിവോഴ്സ് എന്നത് ഒരു കരാര്‍ അവസാനിപ്പിക്കല്‍ മാത്രമാണ് അല്ലാണ്ട് അവിടെ ഒന്നും അവസാനിക്കുന്നില്ല എന്ന് പഠിപ്പിച്ചു കൊടുക്കുക .അങ്ങനെ ഒരു ബോധം ഉണ്ടായിരുന്നെങ്കില്‍ ആ മനുഷ്യന് ഇന്നും ഭൂമിയില്‍ ഉണ്ടായേനെ’.
Post Your Comments