തിരുവനന്തപുരം: ഹില്‍ പാലസ് പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത ഇരുമ്പനം കര്‍ഷക കോളനി സ്വദേശി മനോഹരന്റേത് കസ്റ്റഡി മരണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്.
വഴിയിലൂടെ പോകുന്ന ആളുകളെ തല്ലാന്‍ പൊലീസിന് ആരാണ് അധികാരം കൊടുത്തതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഒരാള്‍ തെറ്റ് ചെയ്താന്‍ പൊലീസിന് ഫൈന്‍ അടപ്പിക്കാം. ഈ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളത്തിലെ പൊലീസ് ഇത്രമാത്രം കുഴപ്പങ്ങള്‍ കാണിക്കുന്ന മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ലെന്ന് വിഡി സതീശന് കുറ്റപ്പെടുത്തി. രാത്രി അമ്മയെ ആക്രമിച്ചു എന്ന് പറഞ്ഞിട്ട് ഒരു മകള്‍ ആശുപത്രിയില്‍ നിന്ന് വിളിക്കുമ്പോള്‍ പന്ത്രണ്ടരയ്ക്ക് സ്റ്റേഷനില്‍ വന്ന് മൊഴി കൊടുക്കാന്‍ പറയുന്ന പൊലീസാണ് കേരളത്തിലുള്ളത് എന്ന് അദ്ദേഹം വിമര്‍ശിച്ചു.
പാര്ട്ടിക്കാര് ഭരിക്കുമ്പോള്‍ അതിനപ്പുറവും നടക്കും. ഒരു കമ്മീഷണര്‍ വിചാരിച്ച സിഐയെ മാറ്റാന്‍ പറ്റില്ല. ഐജി വിചാരിച്ചാലും പറ്റില്ല. കാരണം സിഐയെ വച്ചിരിക്കുന്നത് പാര്‍ട്ടി ഏരിയ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും ഒക്കെയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
രാത്രി വാഹന പരിശോധനയ്ക്കിടെയാണ് ഹില്‍ പാലസ് പൊലീസ് മനോഹരനെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനില്‍ വച്ച് തന്നെ മനോഹരന് കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. രാത്രി ഒന്‍പതു മണിയോടെ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണ മനോഹരനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Post Your Comments