സിംഗപ്പൂര്‍ : ഭൂകമ്പം പ്രവചിക്കാന്‍ മലയാളി ഗവേഷകയുടെ നേതൃത്വത്തില്‍ പുതിയ മാര്‍ഗം കണ്ടെത്തി. ഭൗമപാളികളുടെ ചലനം മൂലം സാവധാനത്തിലുണ്ടാകുന്ന വിള്ളലിനെ അടിസ്ഥാനമാക്കി ഭൂകമ്പം പ്രവചിക്കാമെന്നാണ് കണ്ടെത്തല്‍.
മലയാളി ദീപ മേലേവീടിന്റെ നേതൃത്വത്തില്‍ സിംഗപ്പൂരിലെ നന്യാങ് ടെക്നോളജിക്കല്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയത്.
ഭൂകമ്പമാപിനിയില്‍ രണ്ടില്‍ താഴെ തീവ്രത രേഖപ്പെടുത്തുന്ന ചലനങ്ങള്‍ വന്‍ഭൂകമ്പങ്ങള്‍ക്ക് കാരണമാകില്ലെന്നായിരുന്നു ഇതുവരെയുള്ള വിലയിരുത്തല്‍. എന്നാല്‍ ഇത്തരം ചെറുചലനങ്ങളും വരാനിരിക്കുന്ന വന്ഭൂചലനത്തിന്റെ സൂചനയാണെന്ന് ഗവേഷകര്‍ പറയുന്നു. ഈ ചലനങ്ങളുടെ വ്യക്തമായ വിന്യാസവും കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തല്‍ ശാസ്ത്രപ്രസിദ്ധീകരണമായ നേച്വര്‍ നല്‍കിയിട്ടുണ്ട്.
എന്‍.ടി.യു വിലെ ഏഷ്യന്‍ സ്കൂള്‍ ഓഫ് എന്വയോണ്മെന്റിന്റെ മേധാവിയും സിംഗപ്പൂര്‍ എര്‍ത്ത് ഒബ്സര്‍വേറ്ററിയിലെ ശാസ്ത്രജ്ഞമായ സില്‍വിയാന്‍ ബാര്ഡബട്ടിന് കീഴില്‍ ഗവേശകയാണ് ദീപ. മേലേവീട്
കണ്മൂര്‍ സര്‍വകലാശാലയില്‍ നിന്ന് ഫിസിക്സ് ബിരുദവും കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ നിന്ന് മറൈന്‍ ജിയോഫിസിക്സില്‍ ബിരുദാനന്ദബിരുദവും, ഖരഗ്പൂര്‍ ഐ.ഐ.ടിയില്‍ നിന്ന് എക്സ്പ്ലൊറേഷന്‍ ജിയോസയന്‍സില്‍ എം.ടെക്കും നേടിയ ശേഷമാണ് ദീപ എന്‍.ടി.ുവില്‍ ഗവേഷകയാകുന്നത്
Post Your Comments