കൊല്ലം: പരവൂര്‍ പുറ്റിങ്കല്‍ വെടിക്കട്ട് ദുരന്തത്തില്‍ പൊലീസിനെതിരെ ആഞ്ഞടിച്ച് കൊല്ലം ജില്ലാ കളക്ടര്‍ എ.ഷൈനാ മോള്. വെടിക്കെട്ടിന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അനുമതി നിഷേധിച്ചിരുന്നു. പോലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചത്. അനുമതി നിഷേധിച്ചു കൃത്യമായ റിപ്പോര്‍ട്ടാണ് താന്‍ നല്‍കിയത്. എന്നാല്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പോലീസിന് വീഴ്ചപറ്റിയെന്നും കളക്ടര്‍ പറഞ്ഞു. റിപ്പോര്‍ട്ട് പോലീസ് തിരുത്തിയത് എന്തിനെന്ന് വ്യക്തമാക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.
പോലീസിന്റെ വീഴ്ചയ്ക്ക് ജില്ലാ ഭരണകൂടത്തെ കുറ്റം പറയാന്‍ കഴിയില്ല. പോലീസിന്റെ പണി കളക്ടര്‍ക്ക് ചെയ്യാന്‍ കഴിയില്ല. കളക്ടറുടെ ഉത്തരവ് പോലീസ് നടപ്പിലാക്കിയിരുന്നുവെങ്കില്‍ 109 പേരുടെ ജീവന് നഷ്ടമാകുമായിരുന്നില്ലെന്നും ഷൈനാ മോള് വ്യക്തമാക്കി.
Post Your Comments