കൊല്ലം: പരവൂര്‍ പുറ്റിങ്കല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തുന്നതിനാവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നില്ലെന്ന് വിദഗ്ധ സംഘത്തിന്റെ കണ്ടെത്തല്‍. വെല്ലൂരില്‍ നിന്നെത്തിയ കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സ് ഡോ. ടി.എൽ. താണുലിംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
വെടിക്കെട്ട് നടക്കുന്നതിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ കെട്ടിടങ്ങള്‍ പാടില്ല. എന്നാല്‍ ഇവിടെ 50 മീറ്റര്‍ ചുറ്റളവില്‍ കെട്ടിടങ്ങളുണ്ട്. സാമഗ്രികൾ കരുതലോടെ സുക്ഷിക്കേണ്ട സൗകര്യം വടക്കേ കമ്പപ്പുരയിൽ ഇല്ല. തെക്കേ കമ്പപ്പുരയും ഇതേതരത്തിലായിരുന്നു നിര്‍മ്മിച്ചിരുന്നത്. അടച്ചുറപ്പും ഉണ്ടായിരുന്നില്ല.
Post Your Comments