KeralaNews

പരവൂര്‍ വെടിക്കെട്ട് ദുരന്തം : ഫെയ്‌സ്ബുക്ക് തുടങ്ങിയ സേഫ്റ്റി ചെക്ക്‌പേജ് ആശ്വാസമായി

കൊല്ലം : പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തെ തുടര്‍ന്ന് ഫെയ്‌സ്ബുക്ക് സേഫ്റ്റി ചെക്ക് പേജ് തുടങ്ങി. തങ്ങള്‍ സുരക്ഷിതരാണെന്ന് യൂസര്‍മാര്‍ക്ക് ബന്ധുക്കളെയും വേണ്ടപ്പെട്ടവരേയും അറിയിക്കാനും തങ്ങളുടെ സുഹൃത്തുക്കള്‍ സുരക്ഷിതരാണോ എന്നറിയാനും ‘ സേഫ്റ്റി ചെക്ക്’ പേജ് സഹായിക്കും.

110 പേര്‍ മരിക്കുകയും മുന്നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വെടിക്കെട്ട് ദുരന്തം ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് നടന്നത്. മരിച്ചവരേയും പരിക്കേറ്റവരേയും സംബന്ധിച്ച വിവരങ്ങള്‍ അറിയാനായി ഫെയ്‌സ്ബുക്ക് ഏര്‍പ്പെടുത്തിയ സൗകര്യം പലര്‍ക്കും ആശ്വാസമായി. ‘ ദി പുറ്റിങ്ങല്‍ ടെംപിള്‍ ഫയര്‍’ ഫെയ്‌സ്ബുക്് സേഫ്റ്റി പേജ് എന്ന പേരിലാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയത്.

2011 ല്‍ ജപ്പാനില്‍ വന്‍ഭൂകമ്പവും സുനാമിയും ഉണ്ടായപ്പോള്‍ നൂറുകണക്കിനാളുകളെ കാണാതായിരുന്നു. അന്നത് സൃഷ്ടിച്ച അമ്പരപ്പില്‍ നിന്നാണ് ദുരന്ത മേഖലകളില്‍ ഉപയോഗിക്കാന്‍ ‘ സേഫ്റ്റി ചെക്ക്’ ഫീച്ചര്‍ വികസിപ്പിക്കാന്‍ ഫെയ്‌സ്ബുക്ക് ശ്രമമാരംഭിച്ചത്.

2014 ഒക്ടോബറില്‍ സേഫ്റ്റി ചെക്ക് ഫീച്ചര്‍ ഫെയ്‌സ്ബുക്ക് ഔദ്യോഗികമായി അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷമുണ്ടായ നേപ്പാള്‍ ഭൂകമ്പം, അടുത്തിടെയുണ്ടായ പാരിസ് ഭീകരാക്രമണം എന്നിങ്ങനെ ഒട്ടേറെ ദുരന്തവേളകളില്‍ അനേകം പേര്‍ക്ക് തങ്ങളുടെ ഉറ്റവരെകുറിച്ചറിയാന്‍ ഫെയ്‌സ്ബുക്കിന്റെ ഈ ഫീച്ചര്‍ തുണയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button