മലപ്പുറം: വേദനിപ്പിക്കുന്ന വാര്‍ത്തകളാണ് സംഭവം സംബന്ധിച്ച് വന്നുകൊണ്ടിരിക്കുന്നത്. മരിച്ചവരെല്ലാം വളരെ സാധാരണക്കാരായ ജനങ്ങളാണ്. അവരുടെ മരണം ആ കുടുംബങ്ങളിലുണ്ടാക്കുന്ന വേദനയും ശൂന്യതയും എത്ര വലുതാണെന്ന് ഹൃദയ വേദനയോടെ മനസിലാക്കുന്നു. ദുരന്തത്തില്‍ മരിച്ച എല്ലാവരുടെയും അനന്തരാവകാശികള്‍ക്ക് ഷിഫ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പ് 50,000 (അമ്പതിനായിരം) രൂപയുടെ ധനസഹായം നല്‍കുമെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. കെ.ടി റബീഉള്ള അറിയിച്ചു. ഓരോ കുടുംബങ്ങളിലും ഉടന്‍ തന്നെ സഹായം എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതോടൊപ്പം, മരിച്ചവരുടെ കുടുംബാംഗങ്ങളില്‍ യോഗ്യതയുള്ളവര്‍ക്ക് ഷിഫ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്റെ ഗള്‍ഫിലെ സ്ഥാപനങ്ങളില്‍ ഉചിതമായ ജോലി നല്‍കും.
വിലപ്പെട്ട നൂറിലേറെ ജീവനുകള്‍ അപഹരിക്കുകയും 350ലേറെ പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത് കേരളത്തിന്റെ നെഞ്ചകം പിളര്‍ത്തിയ കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി ഷിഫ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ റബീഉള്ള പ്രസ്താവനയില്‍ അറിയിച്ചു . പരിക്കേറ്റവരെല്ലാം എത്രയും വേഗത്തില്‍ സുഖം പ്രാപിച്ചുവരാന്‍ പ്രാര്‍ത്ഥിക്കുന്നതോടൊപ്പം ദുരന്തത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന കേരളത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. രക്ഷാപ്രവര്‍ത്തനം നടത്താനും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ഹൃദയങ്ങള്‍ക്ക് സാന്ത്വനം പകരാനും പരിക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നവര്‍ക്ക് രക്തം നല്‍കാനുമെല്ലാം തങ്ങളുടേതായ എല്ലാ തിരക്കുകളും മാറ്റിവെച്ച് മുന്നോട്ടുവരുന്ന എല്ലാ നല്ല മനസുകളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. എല്ലാ സഹായങ്ങളും മെഡിക്കല്‍ ഗ്രൂപ്പിന്റെയും ചെയര്‍മാന്റെയും ഭാഗത്തുനിന്ന് വാഗ്ദാനം ചെയ്യുന്നതായും റബീഉള്ള പ്രസ്താവനയില്‍ പറഞ്ഞു.
Post Your Comments