തൃശൂര്‍ : നാളെ പൂരം കൊടിയേറ്റത്തിന്റെ ഭാഗമായി നടത്താനിരുന്ന വെടിക്കെട്ട് വേണ്ടെന്നു വച്ചു. സാധാരണയായി കൊടിയേറ്റത്തിന് വെടിക്കെട്ട് ഉണ്ടാവാറുള്ളതാണ്. ഇക്കുറി പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തിരുവന്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ വെടിക്കെട്ട് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.
എന്നാല്‍ 15 ന് നടക്കാന്‍ നിശ്ചയിച്ചിട്ടുള്ള സാമ്പിള്‍ വെടിക്കെട്ടിന്റെയും പൂരദിവസം നടക്കുന്ന വെടിക്കെട്ടിന്റെയും കാര്യത്തില്‍ മാറ്റമൊന്നും ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. അപകടത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ടിനെതിരെ വലിയ ജനരോഷമാണ് ഉയരുന്നത്.
Post Your Comments