കൊല്ലം: പാകിസ്താന് ക്രിക്കറ്റ് താരം ഷൊഹൈബ് അക്തര്‍, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് എന്നിവര്‍ പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ അനുശോചിച്ചു. അക്തര്‍ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചത് കേരളത്തിലുണ്ടായ ദുരന്തം തന്നെ ഞെട്ടിച്ചുവെന്നാണ്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു. പുടിന് അനുശോചനം രേഖപ്പെടുത്തിയത് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും വിളിച്ചാണ്.
Post Your Comments