തിരുവനന്തപുരം: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പിന്നാലെ പരവൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കൊല്ലത്ത് എത്തി. രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് എത്തിയത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിക്കൊപ്പമാണ്. അദ്ദേഹത്തോടൊപ്പം കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും ഉണ്ടായിരുന്നു.
കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തി ചികിത്സയില്‍ കഴിയുന്നവരെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. രാഹുല്‍ ഗാന്ധിയെ മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ കൊല്ലത്ത് സ്വീകരിച്ചു. ദുരന്തത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
Post Your Comments