ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറും കൊല്ലത്ത് പരവൂര്‍ പുറ്റിങ്കല്‍ ദേവീക്ഷേത്രത്തിലെ കമ്പപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി രംഗത്ത്. ദുരന്തം ഞെട്ടിച്ചുവെന്ന് സച്ചിന്‍ പറഞ്ഞു. മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെ ഇരകളായവര്‍ക്കൊപ്പം തന്റെ പ്രാര്‍ഥനകളുണ്ടെന്നും ഉറ്റവരെ നഷ്ടപ്പെട്ടവര്‍ക്ക് സഹിക്കാനുള്ള ശക്തി ദൈവം പകര്‍ന്നു നല്‍കട്ടെയെന്നും സച്ചിന്‍ കുറിച്ചു. .
വെടിക്കെട്ട് തുടങ്ങിയത് ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ്. അപകടം സംഭവിച്ചത് വെടിക്കെട്ടിനിടെ പൊട്ടിയ അമിട്ടിന്റെ ഭാഗം വെടിക്കോപ്പുകള്‍ സൂക്ഷിക്കുന്ന കമ്പപ്പുരയില്‍ വീണാണ്. പുലര്‍ച്ചെ വെടിക്കെട്ട് അവസാനിപ്പിക്കുന്ന ഘട്ടത്തിലാണ് പൊട്ടിയ അമിട്ടിന്റെ ഭാഗം കമ്പപ്പുരയിലേക്കു വീണത്. തിരിച്ചറിയാനാവാത്തവിധം പല മൃതദേഹങ്ങളും ചിതറിപ്പോയി. അപകടത്തില്‍ 110 പേരാണ് മരിച്ചത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.
Post Your Comments