കൊല്ലം : കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തത്തിനാണ് പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രം സാക്ഷ്യം വഹിച്ചത്. ശബരിമലയില്‍ 1952ല്‍ നടന്ന വെടിക്കെട്ട് അപകടമായിരുന്നു ദുരന്തവ്യാപ്തിയില്‍ ഇതുവരെ മുന്നില്‍. 68 പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടപ്പെട്ടത്. അപകടങ്ങളുടേയും മരണത്തിന്റേയും കാര്യത്തില്‍ പൂരങ്ങളുടേയും വേലകളുടേയും നാടായ പാലക്കാടാണ് മുന്നില്‍ തൊട്ട് പിന്നില്‍ തൃശൂരും.
ശബരിമല ദുരന്തം കഴിഞ്ഞ് അന്‍പത് ആണ്ടായിട്ടും കേരളത്തില്‍ വെടിക്കെട്ട് ദുരന്തങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലെന്ന് സര്‍ക്കാരിന്റെ പക്കലുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു
കേരളം കണ്ട മറ്റ് പ്രധാന വെടിക്കെട്ട് അപകടങ്ങള്‍ ഇവയാണ്:
.1952 ജനുവരി ശബരിമലയില്‍ ജനുവരി 14ന് പകല്‍ മൂന്ന് മണിക്കുണ്ടായ കരിമരുന്നു സ്‌ഫോടനം. മരണം 68
.1978 തൃശൂര്‍ പൂരത്തോട് അനുബന്ധിച്ച് കുഴിയമിട്ട് ലക്ഷ്യം തെറ്റി ആള്‍ക്കൂട്ടത്തില്‍ പതിച്ചുണ്ടായ അപകടം. മരണം എട്ട്
.1984 തൃശൂര്‍ കണ്ടശ്ശംകടവ് പള്ളിപ്പെരുന്നാളിലുണ്ടായ വെടിക്കെട്ടപകടം. മരണം 20
.1987 തൃശൂര്‍ വേലൂരില്‍ വെള്ളാട്ടഞ്ചൂര്‍ കൂട്ടന്മൂലി ക്ഷേത്രത്തിലെ അപകടം. മരണം 20
.1987 തലശേരി ജഗനാഥ ക്ഷേത്രത്തിലെ വെടിക്കെട്ട് കാണാന്‍ റെയില്‍പാളത്തില്‍ ഇരുന്നവര്‍ ട്രെയിനിടിച്ച് മരിച്ചു. മരണം 27
.1988 തൃപ്പൂണിത്തുറയില്‍ വെടിക്കെട്ട് മരുന്നുപുരക്ക് തീപിടിച്ച് സ്ത്രീ ജോലിക്കാര്‍ മരിച്ചു. മരണം 10
.1989 തൃശൂര്‍ കണ്ടശ്ശംകടവ് പള്ളിയില്‍ അഞ്ചു വര്‍ഷത്തിന് ശേഷം വീണ്ടും അപകടം. മരണം 12
.1990 കൊല്ലം മലനടയില്‍ പോരുവഴി പെരുവിരുത്തി ക്ഷേത്രത്തിലെ വെടിക്കെട്ട് ഷെഡ്ഡിലുണ്ടായ അപകടം. മരണം 26
.1997 ചിയ്യാരം പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി. മരണം ആറ്
.1998 പാലക്കാട് കഞ്ചിക്കോട് വെടിക്കോപ്പ് നിര്‍മാണശാലയില്‍ പൊട്ടിത്തറി. മരണം 13
.1999 പാലക്കാട് ആളൂരില്‍ ചാമുണ്ടിക്കാവ് താലപ്പൊലി ഉത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ടപകടം. മരണം എട്ട്
.2006 തൃശൂര്‍ പൂരത്തിന് തയാറാക്കിയിരുന്ന വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്നിടത്തുണ്ടായ അപകടം. മരണം ഏഴ്
.2007 ഏപ്രില്‍ കോഴിക്കോട് മിഠായിത്തെരുവിനോടു ചേര്‍ന്ന എം.പി. റോഡിലെ പടക്കകടയിലെ സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ വന്‍അഗ്‌നിബാധ, മരണം: ഏട്ട്
.2007 ഏപ്രില്‍ വളാഞ്ചേരി (മലപ്പുറം)എടയൂരിനടുത്ത് പുല്ലന്‍പറമ്പില്‍ വെടിക്കെട്ടു സാമഗ്രികളുടെ നിര്‍മാണശാലയില്‍ സ്‌ഫോടനം, മരണം: ഏഴ്
.2008 ഫെബ്രുവരി കൊച്ചി മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ മിനി വെടിക്കെട്ടിനിടെ ആള്‍ക്കൂട്ടത്തിനിടയില്‍ ഡൈന വീണു പൊട്ടി, മരണം: മൂന്ന് </p>
.2009 മാര്‍ച്ച് തൃത്താല പണ്ടാരക്കുണ്ട് പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനം, മരണം : ഏഴ്
.2009 മാര്‍ച്ച് ചെറുവത്തൂര്‍(കാസര്‍കോട്) മുഹമ്മദ് കുഞ്ഞി ആന്‍ഡ് സണ്‍സ് പടക്ക നിര്‍മാണശാലയിലുണ്ടായി തീപിടിത്തത്തില്‍ മരിച്ചവര്‍ മൂന്ന്
.2009 കാരയ്ക്കാട് അരീക്കരയ്ക്കു സമീപം പടക്കനിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു മരണം
.2010 ഓഗസ്റ്റ് ഹരിപ്പാട്ട് അനധികൃത പടക്കനിര്‍മാണ കേന്ദ്രത്തിലുണ്ടായ പൊട്ടിത്തെറിയില്‍ നാലു പേര്‍ മരിച്ചു.
.2011 ഫെബ്രുവരി ഒറ്റപ്പാലംഷൊര്‍ണൂര്‍ റയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ മാന്നനൂരിനു സമീപം ത്രാങ്ങാലിയില്‍ റയില്‍പ്പാതയില്‍ നിന്നു 100 മീറ്റര്‍ അകലെ അനധികൃത പടക്ക നിര്‍മാണ ശാല കത്തി 13 മരണം.
.2011 ഡിസംബര്‍ അത്താണി സീമെറ്റിനു സമീപം പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ പടക്കശാല ഉടമയും അഞ്ചു തൊഴിലാളികളും മരിച്ചു.
.2013 പാലക്കാട് പന്നിയംകുറുശ്ശി കുളങ്കുന്നത്ത് പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറി. മരണം ആറ്
Post Your Comments