India

ഒരു നാടു മുഴുവന്‍ ധോണിക്കെതിരെ പ്രതിഷേധിക്കുന്നു

നോയിഡ: നോയിഡയിലെ അമ്രപാലി ഹൗസിംസ് സൊസൈറ്റിയിലെ താമസക്കാര്‍ മുഴുവന്‍ ഇന്ത്യന്‍ ഏകദിന നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ പ്രതിഷേധത്തിലാണ്. ഇവരുടെ ആവശ്യം സഫയര്‍ എന്ന പേരില്‍ നോയിഡ സെക്ടറില്‍ ആരംഭിച്ച ഫ്‌ലാറ്റ് സമുച്ചയത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ നിന്ന് ധോണി പിന്മാറണമെന്നാണ്. സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഇതിനായി താമസക്കാര്‍ ഉയര്‍ത്തുന്നത്. അമ്രപാതി മിസ്യൂസ് ധോണി എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ വൈറലായിരിക്കുകയാണ്.

ഇവരുടെ പ്രതിഷേധത്തിന് കാരണമെന്താണ്. ധോണി ബ്രാന്‍ഡ് അംബാസഡറായ സഫയര്‍ ഫഌറ്റുകള്‍ ഈ വര്‍ഷമാണ് താമസക്കാര്‍ക്ക് കൈമാറിയത്. ഇത് കൈമാറാന്‍ കമ്പനിക്ക് സാധിച്ചത് ആറു വര്‍ഷത്തോളം കാത്തിരുന്നതിന് ശേഷമാണ്. എന്നാല്‍ ഇനിയും ഫ്‌ലാറ്റുകളിലെ മരാമത്ത്, ഇലക്ട്രിക്കല്‍ ജോലികള്‍ ചെയ്തു കഴിഞ്ഞിട്ടില്ല. എണ്ണൂറോളം കുടുംബങ്ങളാണ് ആയിരത്തോളം ഫഌറ്റുകളിലായി താമസിക്കുന്നത്.

അമ്രപാലി മാനേജ്‌മെന്റ് പറയുന്നത് സോഷ്യല്‍മീഡിയയിലൂടെ ദുഷ്പ്രചാരണംകൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്നാണ്. വലിയൊരു പ്രൊജക്ടില്‍ 45 ശതമാനം പണികള്‍ മാത്രമാണ് ബാക്കിയുള്ളതെന്നും 90 ദിവസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കുമെന്നുമാണ് ഇവരുടെ ഭാഷ്യം. അമ്രപാലി മാനേജ്‌മെന്റ് ധോണിയുടെ പേരുപയോഗിച്ചുള്ള ട്വിറ്റര്‍ പ്രചാരണം അവസാനിപ്പിക്കണമെന്നും അഭ്യര്‍ത്തിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button