India

വാനരന്‍മാരെ കൊല്ലാന്‍ ഹിമാചല്‍പ്രദേശ് സര്‍ക്കാരിന്റെ അനുമതി

ഷിംല: ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍ ജനജീവിതത്തിന് തടസം സൃഷ്ടിക്കുന്ന വാനരന്‍മാരെ കൂട്ടക്കുരുതി ചെയ്യാന്‍അനുമതി നല്‍കി. ഉത്തരവില്‍ പറയുന്നത് ജനജീവിതത്തിന് തടസം സൃഷ്ടിക്കുന്ന കുരങ്ങുകളെ വനത്തിന് പുറത്തുവച്ച് വെടിവച്ച് കൊല്ലാമെന്നാണ്. ഇനി സര്‍ക്കാര്‍ അനുമതിയോടെ വാനരന്‍മാരുടെ കുട്ടക്കുരുതി നടക്കാന്‍ പോകുന്നത് ഹിമാചല്‍പ്രദേശിന്റെ തലസ്ഥാന നഗരി ഷിംലയിലും മറ്റ് ഒമ്പത് ജില്ലകളിലുമാണ്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിന് ലഭിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ഈ ഉത്തരവ് പുറത്തിറക്കിയത് ജനങ്ങളുടെ പരാതിയെത്തുടര്‍ന്നാണ്.

ജനങ്ങളുടെ പരാതി സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗമായ ടൂറിസത്തിനും കാര്‍ഷിക മേഖലയ്ക്കും കുരങ്ങ് ഭീക്ഷണി ഉണ്ടെന്നാണ്. കൃഷി നശിപ്പിക്കുന്നതിനു പുറമേ വളര്‍ത്തു മൃഗങ്ങളെയും കുരങ്ങുകള്‍ വ്യാപകമായി ആക്രമിക്കുന്നതായി അന്വഷണത്തില്‍ തെളിഞ്ഞിരുന്നു. ഗവണ്‍മെന്റിനെ കൊണ്ട് കടുത്ത തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത് വിദേശ ടൂറിസ്റ്റുകളുടെ പരാതികള്‍ ശക്തമായതാണ്. അതേസമയം മൃഗസ്‌നേഹികളുടെ ഭാഗത്ത് നിന്നും ഉയരുന്നത് സര്‍ക്കാര്‍ നിലപാടിനെതിരെയുള്ള ശക്തമായ പ്രതിഷേധമാണ്. മൃഗസ്‌നേഹികള്‍ കുരങ്ങ് നാട്ടിലിറങ്ങുന്നത് തടയാതെ അവയെ കൊല്ലാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഇത്തരമൊരു ഉത്തരവിന് കാരണമായത് കുരങ്ങുകളുടെ പ്രജനനം നിയന്ത്രിക്കാന്‍ നടത്തിയ പദ്ധതിയിലെ അഴിമതിയാണ് എന്ന ആരോപണവും ശക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button