ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്നാവിസ് ബോംബേ ഹൈക്കോടതി വിമര്‍ശനത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്ത്. ഒരു തുള്ളി കുടിവെള്ളം പോലും ഐപിഎല്ലിനായി നല്കുകയില്ല എന്നും കളി മറ്റെവിടേക്കെങ്കിലും മാറ്റിയാലും കുഴപ്പമില്ല എന്നും ഫദ്നാവിസ് വ്യക്തമാക്കി. ബോംബേ ഹൈക്കോടതി കഴിഞ്ഞദിവസം വരള്‍ച ബാധിച്ച മഹാരാഷ്ട്രയില്‍ ഐപിഎല്ലിനായി ലക്ഷക്കണക്കിന് ലിറ്റര്‍ കുടിവെള്ളം പാഴാക്കിക്കളയുന്നതിനെ രൂക്ഷഭാഷയിലാണ് വിമര്‍ശിച്ചത്. കോടതി കളി മറ്റെവിടേക്കെങ്കിലും മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു. പക്ഷേ ടിക്കറ്റടക്കം വിറ്റുതീര്‍ന്നതിനാല്‍ കളിമാറ്റുന്നത് പ്രായോഗികമല്ല എന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കുകയും ഒന്‍പതാം തീയതിയിലെ ഉത്ഘാടന മത്സരം നടത്താന്‍ അനുവാദം നല്കുകയുമാണുണ്ടായത്.
മന്ത്രിസഭയുടെ നിലപാട് ഇതിനിടെയാണ് ഫഡ്നാവിസ് ഇന്ന് ഡല്‍ഹിയില്‍ വ്യക്തമക്കിയത്. ‘കോടതിയില്‍ സര്‍ക്കാര്‍ ശക്തമായ നിലപാടാണ് കൈക്കൊണ്ടത്. ഐപില്‍ മാച്ച് മാറ്റിയാല്‍ പോലും അതൊരു പ്രശ്നമല്ല’;ഫദ്നാവിസ് പറഞ്ഞു. ബോംബെ ഹൈക്കോടതി സര്‍ക്കാരിനെതിരെ ഇന്നലെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത് പൊതുതാത്പര്യ ഹര്ജ്ജിയുടെ അടിസ്ഥാനത്തിലാണ്. വരള്‍ച്ച ബാധിത പ്രദേശങ്ങളായ മുംബൈ, പൂനെ അഹ്മദ് നഗര്‍, എന്നീവിടങ്ങളിലായി ഇരുപത് മത്സരങ്ങളാണുള്ളത്.
Post Your Comments