ചണ്ഡീഗഡ്: മുന്‍ പ്രധാനമന്ത്രി മന്മോഹന് തന്റെ പഴയജോലിയായ അധ്യാപക വൃത്തിയിലേക്ക് മടങ്ങുന്നു. നേരത്തെ ജോലി ചെയ്തിരുന്ന ഞ്ചാബ് സര്‍വ്വകലാശാലയില്‍ ജവഹര്‍ലാല്‍ നെഹ്റു ചെയറില്‍ വിസിറ്റിങ് പ്രൊഫസറായാണ് സിംഗ് തിരികെ ജോലിയില്‍ പ്രവേശിക്കുന്നത്. നിലവില്‍ മന്മോഹന് സിംഗ് ചെയര്‍ പഞ്ചാബ് സര്‍വ്വകലാശാലയിലുണ്ട്. വിദ്യാര്‍ത്ഥികളുമായി സംവദിക്കാന്‍ മന്മോഹന് സിംഗ് ഏറെ താല്പര്യപ്പെടുന്നുവെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ അരുണ്‍കുമാര്‍ ഗ്രോവര്‍ പറഞ്ഞു.
ചണ്ഡീഗഡില്‍ ഒരു പൊതു പരിപാടിക്കിടെ മുന്‍ വൈസ് ചാന്‍സിലറായ ആര്‍പി ബംബയാണ് മന്മോഹന് സിംഗിനെ അധ്യാപനത്തിലേക്ക് വീണ്ടും ക്ഷണിച്ചത്.
1954ല്‍ പഞ്ചാബ് സര്‍വ്വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്ത ബിരുദം നേടിയ മന്മോഹന് 1957ല്‍ സാമ്പത്തിക ശാസ്ത്ര വകുപ്പില്‍ അധ്യാപകനായി ചേരുകയായിരുന്നു. പിന്നീട് 1966ല്‍ ന്യൂയോര്‍ക്കില്‍ യു.എന്‍ സെക്രട്ടറിയേറ്റില്‍ സാമ്പത്തികകാര്യ ഉദ്യോഗസ്ഥനായും പ്രവര്‍ത്തിച്ചു.
Post Your Comments