India

നരേന്ദ്ര മോദി പ്രധാനമന്ത്രി ആയിരിക്കുന്ന കാലത്തോളം രാജ്യത്തെ നശിപ്പിക്കാന്‍ ആരെയും അനുവദിക്കില്ല: സ്മൃതി ഇറാനി

നരേന്ദ്ര മോദി പ്രധാനമന്ത്രി ആയിരിക്കുന്ന കാലത്തോളം രാജ്യത്തെ ആര്‍ക്കും നശിപ്പിക്കാനാകില്ലെന്ന് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി സ്മൃതി ഇറാനി.

രാജ്യത്തിന്റെ അഭിവൃദ്ധിക്ക് ആവശ്യമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് ഞങ്ങളുടെ ശ്രമം. എന്നാല്‍ രാജ്യത്തെ വെട്ടിക്കീറി കഷണങ്ങളാക്കാന്‍ ശ്രമിക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കുക, നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനത്തുള്ള കാലത്തോളം രാജ്യത്തെ നശിപ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ല-സ്മൃതി പറഞ്ഞു.
ജെ.എന്‍.യുവില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം ഉയര്‍ന്നുവെന്ന ആരോപണത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് സ്മൃതി ഇക്കാര്യം പറഞ്ഞത്. ബി.ജെ.പിയുടെ സ്ഥാപക ദിനാഘോഷ പരിപാടികളോട് അനുബന്ധിച്ച് സൂററ്റില്‍ സംഘടിപ്പിച്ച ഭാരത് മാതാ ഗൗരവ് കൂച്ച് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സ്മൃതി ഇറാനി. ഭാരത മാതാവിനെ ആദരിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച പരിപാടി ഗുജറാത്തില്‍ പതിനെട്ട് സ്ഥലങ്ങളില്‍ ഒരേസമയം നടത്തി.
ഏതൊരു വ്യക്തിയേക്കാളും വലുതാണ് പാര്‍ട്ടി, ഏതൊരു പാര്‍ട്ടിയേക്കാളും വലുതാണ് രാഷ്ട്രം. പാര്‍ട്ടിയുടെ പ്രധാന അജണ്ട ദേശീയതയാണെന്നും സ്മൃതി ഇറാനി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button