Life Style

30 വയസ്സിന് ശേഷം സ്ത്രീകളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അഞ്ച് ആരോഗ്യപ്രശ്‌നങ്ങള്‍ ; ഡോക്ടര്‍ പറയുന്നു

പല സ്ത്രീകളിലും പല ശാരീരിക മാറ്റങ്ങളും കണ്ട് തുടങ്ങുന്ന സമയമാണ് മുപ്പതുകള്‍. സ്ത്രീകള്‍ സ്വാഭാവികമായും തങ്ങളുടെ കുടുംബാംഗങ്ങളുടെ ആരോഗ്യത്തിനാണ് മുന്‍ഗണന നല്‍കുന്നത്. പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള ശാരീരിക വ്യത്യാസങ്ങള്‍ കാരണം പുരുഷന്മാരെ ബാധിക്കുന്നതിനേക്കാള്‍ വ്യത്യസ്തമായ രീതിയില്‍ സ്ത്രീകളെ ബാധിക്കുന്ന നിരവധി രോഗങ്ങളുണ്ട്. മാത്രമല്ല, 30 വയസ്സിന് താഴെയുള്ള സ്ത്രീകളില്‍ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ട് തുടങ്ങുന്നു.

Read Also: ഏഷ്യാനെറ്റ് ന്യൂസ് റീജിയണൽ ഓഫീസിലേക്ക് അതിക്രമിച്ച് കയറി എസ്എഫ്‌ഐ പ്രവർത്തകർ: പ്രവർത്തനം തടസപ്പെടുത്തി

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍…

സ്ത്രീകളുടെ ഹൃദയങ്ങള്‍ പുരുഷന്മാരുടെ ഹൃദയങ്ങളേക്കാള്‍ ചെറുതാണ്. അവരുടെ ഹൃദയമിടിപ്പ് താരതമ്യേന വേഗതയുള്ളതും മിനിറ്റില്‍ 78 മുതല്‍ 82 സ്പന്ദനങ്ങള്‍ വരെ മിടിക്കാനും കഴിയും. എല്ലാ ലക്ഷണങ്ങളെക്കുറിച്ചും ബോധവാന്മാരായിരിക്കുക, ശാരീരിക മാറ്റങ്ങളില്‍ ശ്രദ്ധ ചെലുത്തുക, ആരോഗ്യകരമായ ജീവിതശൈലി ഉറപ്പാക്കുക എന്നിവ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ തടയുന്നതിന് സഹായകമാണ്.

പ്രമേഹം…

പൊണ്ണത്തടി, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, പാരമ്പര്യം, ഗര്‍ഭകാലത്തെ പ്രമേഹം തുടങ്ങി ഒന്നിലധികം ഘടകങ്ങള്‍ കാരണം സ്ത്രീകള്‍ക്ക് പ്രമേഹ സാധ്യത കൂടുതലാണ്. സ്ത്രീകളിലെ പ്രമേഹ നിയന്ത്രണവും വ്യത്യസ്തമായിരിക്കും. കാരണം അവര്‍ക്ക് യുടിഐകളും യീസ്റ്റ് അണുബാധകളും, ആര്‍ത്തവവിരാമത്തിന്റെ സങ്കീര്‍ണതകള്‍ എന്നിവ ഉണ്ടാകാം. അത് കൊണ്ട് തന്നെ ഫിറ്റ്‌നസ്, ഭക്ഷണ ശീലങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കുകയും പ്രമേഹം ഉണ്ടാകുന്നത് തടയുകയും വേണം. ഇല്ലെങ്കില്‍ അത് മാനസികാരോഗ്യത്തെ ബാധിക്കുകയും ചെയ്യും.

കാന്‍സര്‍…

കഴിഞ്ഞ വര്‍ഷം 2.3 ദശലക്ഷം സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്തനാര്‍ബുദത്തിന്റെ പകുതി കേസുകളും സംഭവിക്കുന്നത് പാരമ്പര്യം അല്ലെങ്കില്‍ റേഡിയേഷന്‍ എക്‌സ്‌പോഷര്‍ പോലുള്ള അപകടസാധ്യത ഘടകങ്ങളില്ലാത്ത സ്ത്രീകളിലാണ്. 40 വയസ്സിന് മുകളിലുള്ള സ്ത്രീകളും രണ്ട് വര്‍ഷം കൂടുമ്പോള്‍ സ്തനാര്‍ബുദ പരിശോധനയ്ക്ക് വിധേയരാകണം.

ഓസ്റ്റിയോപൊറോസിസ്…

അസ്ഥികള്‍ ക്രമേണ ദുര്‍ബലമാവുകയും പൊട്ടുകയും ചെയ്യുന്ന ഒരു രോഗാവസ്ഥയാണിത്. ഇത് ഒടിവുകള്‍ക്ക് കാരണമാകുന്നു. ആരോഗ്യകരമായ അസ്ഥി സാന്ദ്രതയ്ക്ക് ഈസ്ട്രജന്‍ ആവശ്യമാണ്, ആര്‍ത്തവവിരാമത്തിന് ശേഷം അതിന്റെ അഭാവം അസ്ഥി പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കാല്‍സ്യത്തിന്റെ അഭാവം, സന്ധിവാതം, പുകവലിയും മദ്യപാനവും പോലുള്ള കാരണങ്ങളാല്‍ ഓസ്റ്റിയോപൊറോസിസ് ചെറുപ്പത്തില്‍ തന്നെ സംഭവിക്കാം.

തൈറോയ്ഡ്…

തൊണ്ടയ്ക്ക് സമീപം ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഒരു ചെറിയ ഗ്രന്ഥിയാണ് തൈറോയ്ഡ്. പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍, സ്ത്രീകള്‍ക്ക് തൈറോയ്ഡ് തകരാറുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് സാധാരണയായി അയോഡിന്റെ കുറവ് അല്ലെങ്കില്‍ സ്വയം രോഗപ്രതിരോധ രോഗങ്ങള്‍ മൂലമാണ് ഉണ്ടാകുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button