KeralaLatest NewsNews

അവിഹിത ബന്ധത്തിന് തടസം നിന്ന ഭാര്യയെ ഒഴിവാക്കാന്‍ സിപിഎം നേതാവ് ആഭിചാരക്രിയ നടത്തി : ഭാര്യയും പാര്‍ട്ടി പ്രവര്‍ത്തക

ആലപ്പുഴ: സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ ഭാര്യയെ ഒഴിവാക്കാന്‍ ഏരിയാ കമ്മിറ്റി അംഗമായ യുവാവ് ആഭിചാരക്രിയ നടത്തിയതായി പരാതി. യുവനേതാവിനെതിരെ ഭാര്യയുടെ പിതാവ് മുഖ്യമന്ത്രിക്കും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും ആലപ്പുഴ ജില്ലാ സെക്രട്ടറിക്കും പരാതി നല്‍കി. പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് ക്രൂരമായി മര്‍ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഭാര്യാപിതാവും പാര്‍ട്ടി അംഗമാണ്.

Read Also: സംസ്ഥാനത്ത് ഹോട്ടലുകള്‍ ഭക്ഷണത്തിന് കുത്തനെ വില കൂട്ടി

ജില്ലാ പഞ്ചായത്ത് അംഗവും കായംകുളം ഏരിയ കമ്മിറ്റി അംഗവുമാണ് യുവനേതാവ്. മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പാര്‍ട്ടി നേതൃത്വത്തിനും പൊലീസിനും ഇയാള്‍ക്ക് എതിരെ പരാതി ലഭിച്ചിരിക്കുന്നത്.

സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവും എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ മുന്‍ ഭാരവാഹിയുമായിരുന്നു മര്‍ദ്ദനമേറ്റ യുവനേതാവിന്റെ ഭാര്യ. തദ്ദേശ സ്ഥാപന ഭാരവാഹിയും പാര്‍ട്ടി കായംകുളം ഏരിയ കമ്മിറ്റി അംഗവുമാണ് യുവനേതാവ്. ഇരുവരുടേതും മിശ്രവിവാഹമായിരുന്നു. മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെച്ചൊല്ലി ഇവരുടെയിടയില്‍ തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നും പല തവണ പാര്‍ട്ടി നേതൃത്വം ഇടപെട്ട് പ്രശ്പരിഹാരത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും പരാതിയില്‍ പറയുന്നു.

ഔദ്യോഗിക വാഹനത്തിന്റെ ബോര്‍ഡ് മറച്ച്, ബന്ധമുള്ള സ്ത്രീയുമായി യാത്ര പോയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് യുവനേതാവ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. പരുക്കേറ്റ് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയതിനു പിന്നാലെയാണ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ യുവതിയുടെ പിതാവ് മുഖ്യമന്ത്രിക്കും പാര്‍ട്ടി ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ക്കും പരാതി നല്‍കിയത്. മര്‍ദ്ദനവിവരം പുറത്തുവന്നതോടെ ഫെബ്രുവരി 28ന് രാത്രിയോടെ യുവതിയുടെ വീട്ടിലെത്തി പൊലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു.

മകളെ ഒഴിവാക്കാനായി ഈ സ്ത്രീക്കൊപ്പം വിവിധ ക്ഷേത്രങ്ങളില്‍പ്പോയി ആഭിചാരക്രിയകള്‍ നടത്തിയതായും ഇതിന്റെ തെളിവുകളും പാര്‍ട്ടി നേതാക്കള്‍ക്കും മുഖ്യമന്ത്രിക്കും അയച്ച പരാതിക്കൊപ്പം ചേര്‍ത്തിട്ടുണ്ടെന്നാണ് വിവരം. ”വ്യാജ സന്ദേശങ്ങള്‍ തയാറാക്കി മകളെ ഈ സ്ത്രീ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ കുടുംബം സംഘപരിവാര്‍ ബന്ധമുള്ളവരാണ്. രക്തസാക്ഷികളെ അവഹേളിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇടുകയും ചെയ്ത ആളാണ് ഈ സ്ത്രീ. ബന്ധം നിലനിര്‍ത്തുന്നതിനുവേണ്ടി മകളെ ഇല്ലാതാക്കുമെന്ന ഭയമുണ്ട്’ – പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button