മുംബൈ: ശനിയാഴ്ച്ച മത്സരങ്ങള്‍ തുടങ്ങാനിരിക്കെ കടുത്ത വരള്‍ച്ച ബാധിച്ച മഹാരാഷ്ട്രയില്‍ നിന്ന് ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവെച്ചേക്കാം. കുടിവെള്ളമില്ലാതെ ജനങ്ങള്‍ വലയുമ്പോള്‍ ഗ്രൗണ്ടുകള്‍ നനയ്ക്കാന്‍ തന്നെ ഏകദേശം 60 ലക്ഷം ലിറ്റര്‍ വെള്ളം ആവശ്യമായി വരുമ്പോള്‍ ജലക്ഷാമം പരിഗണിച്ച് മുംബൈ, പൂണെ, നാഗ്പൂര്‍ എന്നീ വേദികളിലെ മത്സരങ്ങള്‍ മാറ്റണം എന്നവശ്യപെട്ട് മുംബൈ ആസ്ഥാനമായുള്ള സന്നദ്ധസംഘടന ലോക്സത്തയാണ് പൊതുതാല്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്.
ഉദ്ഘാടനമത്സരവും ഫൈനലും ഉള്‍പ്പെടെ വാങ്കടെയില്‍ എട്ടു മത്സരവും പൂണെയില്‍ ഒന്‍പത് മത്സരങ്ങളുമാണുള്ളത്. മൂന്നു വേദികളിലുമായി ഇരുപതു മത്സരങ്ങള്‍. ഇത്രയും മത്സരങ്ങള്‍ക്കായി വെള്ളം ചിലവാക്കേണ്ടി വരുമ്പോള്‍ അത് ധൂര്‍ത്താണെന്നാണ് കോടതിയുടെ വാദം. എന്നാല്‍ ഗ്രൗണ്ടുകള്‍ നന്നാക്കാനും മറ്റും ഉപയോഗിക്കുന്നത് കുടിവെള്ളമല്ല എന്നും കായലിലും മറ്റും ഉപയോഗിക്കാതെ കിടക്കുന്ന വെള്ളം ആണെന്നാണ് ബി.സി.സി.ഐ പറയുന്നത്. ഐ.പി.എല്ലിനു വേണ്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി ഓരോ വേദിയിലെയും ടിക്കറ്റുകള്‍ വരെ വിറ്റുകഴിഞ്ഞ ഈ സാഹചര്യത്തില്‍ മത്സരം പെട്ടെന്ന് വേണ്ടെന്നു വെച്ചാല്‍ വലിയ നഷ്ടം ഉണ്ടാകുമെന്നാണ് വാദം.
Post Your Comments