Latest NewsNewsLife Style

ഭക്ഷണത്തോടൊപ്പമോ അതിനു ശേഷമോ പഴങ്ങൾ കഴിക്കാമോ?

പോഷകാഹാരം കൊണ്ട് നിറഞ്ഞവയാണ് പഴങ്ങൾ. വളരെ ആരോഗ്യകരമായ ഭക്ഷണവും ലഘുഭക്ഷണ ഓപ്ഷനുമാണവ. ധാതുക്കളുടെയും വിറ്റാമിനുകളുടെയും സമ്പന്നമായ സ്രോതസ്സാണ്. അവയിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ടെന്ന് മെഡിക്കൽ ന്യൂസ് ടുഡേ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. ആന്റിഓക്‌സിഡന്റുകളുടെ നല്ല ഉറവിടവും കലോറി കുറഞ്ഞതുമായ പഴങ്ങൾ കഴിക്കുന്നത് പ്രമേഹം, വീക്കം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ മുതലായവയുടെ അപകടസാധ്യതകൾ ഒഴിവാക്കാൻ സഹായിക്കും.

പഴങ്ങൾ മുഴുവനായും, ചെറിയ കഷ്ണങ്ങൾ ആക്കിയും, ചാട്ട് മസാലയ്‌ക്കൊപ്പം, ഉപ്പും പഞ്ചസാരയും ചേർത്തുപോലും കഴിക്കുന്നവരുണ്ട്. പഴങ്ങളിൽനിന്നും പരമാവധി പോഷകങ്ങൾ ലഭിക്കാൻ അവ കഴിക്കാൻ അനുയോജ്യമായ മാർഗവും സമയവും ഉണ്ടോ?. ഈ ചോദ്യത്തിനും മറ്റു ചില ചോദ്യങ്ങൾക്കും ഉത്തരം നൽകുകയാണ് ഡയറ്റീഷ്യൻ നിഹാരിക ബുധ്വാനി. പഴങ്ങൾ കഴിക്കുമ്പോൾ ഒഴിവാക്കേണ്ട ചില കാര്യങ്ങൾ ഇൻസ്റ്റഗ്രാം പോസ്റ്റിൽ അവർ വിശദീകരിച്ചിട്ടുണ്ട്.

വിറ്റാമിൻ സിയുടെ ഏറ്റവും മികച്ച സ്രോതസ്സുകളിലൊന്നാണ് പഴങ്ങൾ. പഴങ്ങൾ മുറിച്ച് ഏറെ നേരം കഴിഞ്ഞ ശേഷം കഴിക്കുന്നത് ഈ വിറ്റാമിന്റെ കുറവിലേക്ക് നയിക്കുന്നു. കഴിക്കുന്നതിന് തൊട്ടുമുമ്പ് പഴങ്ങൾ മുറിക്കാൻ എപ്പോഴും ശ്രദ്ധിക്കുക.

ഭക്ഷണത്തോടൊപ്പമോ അതിനു ശേഷമോ പഴങ്ങൾ കഴിക്കുക എന്നത് ഒരു വ്യക്തിയുടെ വ്യക്തിഗത കലോറി ഉപഭോഗത്തെ ആശ്രയിച്ചിരിക്കുന്നു. “ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാൽ, ഭക്ഷണത്തോടൊപ്പം പഴങ്ങൾ കഴിക്കുന്നത് ആ പ്രത്യേക ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റും കലോറിയും വർധിപ്പിക്കും. ഭക്ഷണ സമയത്തിനിടയിൽ പഴങ്ങൾ കഴിക്കുക. ഭക്ഷണത്തോടൊപ്പം കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ കാർബോഹൈഡ്രേറ്റ് കുറച്ച് കലോറി അളവിന് അനുയോജ്യമായിടത്തോളം പഴങ്ങൾ ഉൾക്കൊള്ളിക്കുക,” അവർ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button