ദേവന്മാരുടെ ദേവനായാണ് മഹാദേവനെ ആരാധിക്കപ്പെടുന്നത്. സംഹാരമൂർത്തിയും ഉഗ്രകോപിയുമാണെങ്കിലും ഭക്തരിൽ ക്ഷിപ്രപ്രസാദിയാണ് ഭഗവാൻ. ശിവ പ്രീതിയിലൂടെ സകലദുരിതങ്ങളും നീങ്ങി ജീവിതത്തിൽ സർവൈശ്വര്യങ്ങളും ലഭിക്കും എന്നാണ് വിശ്വാസം.
ശൈവാരാധനയിൽ പ്രധാനമാണ് ഭസ്മധാരണത്തോടെയുള്ള പഞ്ചാക്ഷരീ നാമജപം. അത് ഭഗവാനു സവിശേഷമായ ദിനത്തിലെങ്കിൽ അത്യുത്തമം. ശരീരശുദ്ധി വരുത്തി ഭസ്മധാരണശേഷം പ്രഭാതത്തിലും പ്രദോഷത്തിലും 108 തവണ ‘ഓം നമഃ ശിവായ’ ജപിക്കുക. ഈ ജപം നിത്യവും തുടർന്ന് പോന്നാൽ ജീവിതത്തിലെ ഏതു പ്രതിസന്ധിയിലും ഭഗവാൻ തുണയ്ക്കും എന്നാണ് വിശ്വാസം. ഓം നമഃശിവായ എന്നാൽ ഞാൻ ശിവനെ നമിക്കുന്നു എന്നാണ് അർഥം. തുടർച്ചയായി ജപിക്കുമ്പോൾ മനസ്സിലെ മാലിന്യങ്ങൾ നീങ്ങി അനുകൂല തരംഗം നിറയുകയും ഏത് ആപത്ഘട്ടത്തെയും തരണം ചെയ്യാനുള്ള ആത്മബലം നേടുകയും ചെയ്യും.
108 ശിവനാമങ്ങൾ അടങ്ങിയ ശിവ അഷ്ടോത്തര ശതനാവലി ജപിക്കുന്നതും അതീവ ഫലദായകമാണ്. ശിവക്ഷേത്രത്തിൽ ഉദ്ധിഷ്ടകാര്യസിദ്ധിക്കായി 3,7,12 ദിവസം അടുപ്പിച്ചു കുളിച്ചു തൊഴുതു അഷ്ടോത്തരം ജപിക്കാവുന്നതു പ്രധാനമാണ്. മഹേശ്വരപ്രീതികരമായ ഭസ്മം ധരിച്ചാവണം ക്ഷേത്രദർശനം നടത്തേണ്ടത്. ഭസ്മത്തോടൊപ്പം കുങ്കുമം തൊടുന്നത് ശിവശക്തി പ്രീതികരവുമാണ്. ദർശനവേളയിൽ പുറകുവിളക്കിൽ എണ്ണയും കൂവളയിലയും സമർപ്പിക്കുന്നത് അത്യുത്തമം. ഈ വർഷത്തെ ശിവരാത്രി ദിനത്തിൽ ശനിപ്രദോഷവും വരുന്നതിനാൽ വ്രതാനുഷ്ഠാനം നാലിരട്ടിഫലദായകമാണ്.
Post Your Comments