പ്രഭാത ഭക്ഷണത്തിന് ആരോഗ്യകരമായ പുതുമക്കായി പരീക്ഷിക്കാം തിന ഇഡ്‌ലി
ചേരുവകൾ
തിന – 1 കപ്പ്
പച്ചരി – 3 കപ്പ്
ഉഴുന്ന് – 1 കപ്പ്
ചൗവ്വരി – 1/4 കപ്പ്
ഉലുവ – 1 1 ടീ സ്പൂൺ
കാരറ്റ് പൊടിയായി അരിഞ്ഞത് – ½ കപ്പ്
മല്ലിയില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
തിന, പച്ചരി, ഉഴുന്ന്, ഉലുവ ഇവ നന്നായി കഴുകി 7 മണിക്കൂറോളം കുതിർക്കാൻ വയ്ക്കുക.
ചൗവ്വരി കഴുകി വേറെ പാത്രത്തിൽ 7 മണിക്കൂർ കുതിർക്കാൻ വയ്ക്കുക.
രണ്ടു ചേരുവകളും വെവ്വേറെ അരച്ച് ഒന്നിച്ച് ഒരു പാത്രത്തിൽ ചേർത്തു യോജിപ്പിച്ചു വയ്ക്കുക.
രാത്രിയിൽ മാവു പൊങ്ങി വരുവാൻ വേണ്ടി വയ്ക്കുക. രാവിലെ മാവിലേക്ക് ഉപ്പും കാരറ്റും മല്ലിയിലയും ചേർത്തിളക്കി ഇഡ്ഡലി തയാറാക്കാവുന്നതാണ്.
Post Your Comments