ആഗ്ര: ഇന്ത്യന്‍ റയില്‍വേയുടെ ആദ്യ സെമി സ്പീഡ് ട്രെയിന്‍ ഗതിമാന്‍ എക്സ്പ്രസ് റയില്‍വേ മന്ത്രി സുരേഷ് പ്രഭു ഫ്ളാഗ് ഓഫ് ചെയ്തു. ഡല്‍ഹിയിലെ ഹസ്രത് നിസാമുദ്ദീന്‍ മുതല്‍ ആഗ്ര വരെയാണ് ഗതിമാന്റെ ഉദ്ഘാടനയാത്ര. ഗതിമാനിന്റെ വരവോടുകൂടി ഇന്ത്യന്‍ റയില്‍വെയുടെ ഹൈസ്പീഡ് ട്രെയിന്‍ യുഗത്തിന് തുടക്കമായി എന്ന് റെയില്‍വേ മന്ത്രി അറിയിച്ചു.
അത്യാധുനിക സൗകര്യങ്ങളോട് കൂടിയ 12 കോച്ചുകളാണ് ട്രെയിനില്‍ ഉള്ളത്.സൗജന്യ വൈ ഫൈ സംവിധാനം, ഓട്ടോമാറ്റിക് ഡോറുകള്‍, സഹായത്തിനായി ഹോസ്റ്റസുമാര്‍ ഇവയുമുണ്ടാകും.വെള്ളിയാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസം ട്രെയിന്‍ യാത്ര നടത്തും. 100 മിനുട്ടാണ് യാത്രാസമയം. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തിലോടുന്ന ഇന്ത്യയിലെ ആദ്യട്രെയിന്‍ ആയിരിക്കും ഇത്. എസി ചെയര്‍കാര്‍ സീറ്റിനു 750 രൂപയും എക്സിക്യൂട്ടീവ് എസി ചെയര്‍ കാര്‍ സീറ്റിനു 1500 രൂപയുമാണ് നിരക്ക്. ഇന്ത്യന്‍ റെയില്‍വേയസ് കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ തന്നെ നേതൃത്വത്തില്‍ ആയിരിക്കും ഗതിമാനിലും ഭക്ഷണം ലഭ്യമാക്കുക എന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.
#TransformingIndia Our drive to scale new heights continues unabated:MR flagged off GATIMAN the fastest train of IR pic.twitter.com/KSsmdrQd5p
— Ministry of Railways (@RailMinIndia) April 5, 2016
Post Your Comments