ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഇസ്‌കന്ദറൂണില്‍ ഇന്ത്യന്‍ സൈന്യം താത്കാലിക ആശുപത്രി സജ്ജീകരിച്ചത് കേവലം മിനിട്ടുകള്‍ കൊണ്ടെന്ന് തുര്‍ക്കി രക്ഷാദൗത്യ സംഘാംഗം മേജര്‍ ബീന തിവാരി. 3600 അധികം ജനങ്ങള്‍ക്ക് ഇന്ത്യന്‍ സൈന്യം വൈദ്യസഹായം നല്‍കിയതായും ജനങ്ങള്‍ എല്ലാവിധ പിന്തുണ നല്‍കിയതായും ബീന തിവാരി പറഞ്ഞു.
Read Also: മികച്ച പാര്‍ലമെന്റേറിയൻ അവാര്‍ഡ് ജോണ്‍ ബ്രിട്ടാസിന്
‘തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയിലും കേടുപാട് സംഭവിക്കാത്ത ഒരു സ്‌കൂള്‍ മാത്രമാണ് അവശേഷിച്ചത്. അവിടെ കേവലം മണിക്കൂറുകള്‍ കൊണ്ട് ഞങ്ങള്‍ക്ക് ആശുപത്രി സജ്ജീകരിക്കാനും രോഗികളെ പരിചരിക്കാനും സാധിച്ചു. 10 ദിവസങ്ങള്‍ കൊണ്ട് 3600ല്‍ അധികം ദുരിത ബാധിതര്‍ക്ക് വൈദ്യസഹായം നല്‍കാനായി. പ്രാദേശിക ജനങ്ങളും അധികൃതരും ഞങ്ങളെ സഹായിച്ചു’, മേജര്‍ ബീന തിവാരി എഎന്‍ഐയോട് പറഞ്ഞു.
പാരാ 60 ഫീല്‍ഡ് ഹോസ്പിറ്റലിലെ മെഡിക്കല്‍ ഓഫീസറാണ് ബീന തിവാരി. ഇന്ത്യന്‍ സൈന്യം ഇസ്‌കന്ദറൂണില്‍ സജ്ജമാക്കിയ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ തുര്‍ക്കിഷ് യുവതി നന്ദി സൂചകമായി ബീനയുടെ കവിളില്‍ ചുംബിച്ച ചിത്രം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. വീ കെയര്‍ എന്ന തലക്കെട്ടോടെ ഇന്ത്യന്‍ ആര്‍മ്മിയാണ് ചിത്രം ആദ്യം പങ്കുവെച്ചത്. വിദേശ മാദ്ധ്യമങ്ങള്‍ ചിത്രം ഏറ്റെടുത്തു. ആഗോള തലത്തിലെ ഇന്ത്യന്‍ പ്രതിച്ഛായ എന്ന അടിക്കുറിപ്പോടെയായിരുന്നു വ്യവസായി ആനന്ദ് മഹീന്ദ്ര ബീനയും ചികിത്സയ്ക്കെത്തിയ കുട്ടിയ്ക്കൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്തത്.
Post Your Comments