MollywoodLatest NewsKeralaNewsEntertainment

ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ ഇവളുടെ കൂടെയായോ കിടപ്പ്? മറുപടിയുമായി താരം

ഞങ്ങളെ അറിയുന്നവര്‍ക്ക് ഞങ്ങളെ അറിയാം

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് മഞ്ജു പത്രോസ്. സോഷ്യൽ മീഡിയയിൽ സജീവമായ മഞ്ജു കൂട്ടുകാരി സിമിയ്ക്കൊപ്പം ബ്ലാക്കീസ് എന്ന യൂട്യൂബ് ചാനൽ നടത്തുന്നുണ്ട്. വെറുതെ അല്ല ഭാര്യ എന്ന ഷോയിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും.

read also: സർക്കാർ ഓഫീസുകളിലെ കൂട്ട അവധി: മാർഗ രേഖയിറക്കാൻ റവന്യു വകുപ്പിൽ ആലോചന

ഇപ്പോഴിതാ മഞ്ജുവും സിമിയും പങ്കുവച്ചൊരു വീഡിയോയ്ക്ക് നേരെ മോശം കമന്റുകളുമായി വിമർശകർ. ‘ഈ മാക്കാച്ചിക്കൊപ്പം ഞാന്‍ ഭയങ്കര കംഫര്‍ട്ട് ആണ്’ എന്ന ഒരു കുറിപ്പോടെ സിമി വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ഒരുമിച്ച്‌ കിടക്കുന്ന മഞ്ജുവിനേയും സിമിയേയുമാണ് കാണുന്നത്.

ഭര്‍ത്താവിനെ ഉപേക്ഷിച്ചു ഇവളുടെ കൂടെ ആയോ കിടപ്പ് എന്നും നിങ്ങള്‍ ലെസ്ബിയനാണോ എന്നുമൊക്കെയാണ് ചിലര്‍ ചോദിക്കുന്നത്. ഇതിനെല്ലാം മറുപടിയും സിമി നൽകുന്നുണ്ട്.

ഞങ്ങളെ അറിയുന്നവര്‍ക്ക് ഞങ്ങളെ അറിയാം എന്നു സിമി പറയുന്നു. ‘നിങ്ങള്‍ രണ്ടു പേരും കെട്ടിപ്പിടിച്ച്‌ കിടന്ന് എന്താണ് പരുപാടി? മനസിലായി കെട്ടോ, കൊച്ചു കള്ളികളേ’ എന്ന കമന്റിനു മഞ്ഞപ്പിത്തം ഉള്ളവര്‍ക്ക് എല്ലാം മഞ്ഞ എന്നാണ് സിമി നല്‍കിയ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button