ന്യൂഡല്‍ഹി: ഭാര്യയുടെയും, കുഞ്ഞിന്റെയും മുന്നിലിട്ട് എന്‍.ഐ.എ ഉദ്യോഗസ്ഥനെ വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് സംഭവം നടന്നത്. ദേശീയ സുരക്ഷാ ഏജന്‍സിയിലെ ഓഫിസറായ മുഹമ്മദ് തന്‍സിലിനും കുടുംബത്തിനും നേരെയാണ് ദാരുണമായ ആക്രമണമുണ്ടായത്. ഒരു വിവാഹചടങ്ങില്‍ പങ്കെടുത്തതിനുശേഷം ഇന്നലെ രാത്രി ഭാര്യയും, കുട്ടിയുമായി കാറില്‍ തിരിച്ചുവരുന്നതിനിടെയാണ് ബൈക്കിലെത്തിയ അജ്ഞാതന്‍ ആക്രമണം നടത്തിയത്.
കാറിനടുത്തെത്തിയ ബൈക്കിലിരുന്ന് അക്രമകാരി ക്ലോസ് റേഞ്ചില്‍ 21 തവണ തന്‍സിലിനു നേരെ നിറയൊഴിച്ചെന്നും, ഇയാളുടെ ഭാര്യയുടെ ശരീരത്തില്‍ നിന്നും ഇതുവരെ നാലു ബുള്ളറ്റുകള്‍ നീക്കം ചെയ്തെന്നും പൊലീസും, സഹോദരന് രാഗ്ഹിബ് അഹമ്മദും അറിയിച്ചിട്ടുണ്ട്. നോയിഡയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന തന്‍സീമിന്റെ ഭാര്യയുടെ നില ഗുരുതരമായി തുടരുകയാണ് അതേസമയം കാറിലുണ്ടായിരുന്ന തന്‍സിലിന്റെ കുട്ടിക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ല.
ബി.എസ്.എഫില്‍ ഉദ്യോഗസ്ഥനായിരുന്ന തന്‍സില്‍ ആറുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് എന്‍.ഐ.എയിലേക്ക് ഡെപ്യൂട്ടേഷനില്‍ എത്തിയത്.എന്‍ഐഎ, എറ്റിഎസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. വൈകിട്ട് ഡല്‍ഹിയില്‍ തന്‍സീമിന്റെ മൃതശരീരം പൊതുദര്‍ശനത്തിന് വെക്കും. ആക്രമണം നടത്തിയതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചിട്ടുണ്ട്.
Post Your Comments