ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സമയത്ത് ഈടാക്കുന്ന കൺവീനിയൻസ് ഫീസിൽ നിന്നും കോടികളുടെ ലാഭം കൊയ്ത് ഇന്ത്യൻ റെയിൽവേ. കണക്കുകൾ പ്രകാരം, 2019- 20 സാമ്പത്തിക വർഷത്തിൽ 352.33 കോടി രൂപയാണ് കൺവീനിയൻസ് ഫീസ് ഇനത്തിൽ നേടിയത്. എന്നാൽ, 2021-22 സാമ്പത്തിക വർഷത്തിൽ ഇത് 694 കോടി രൂപയായാണ് ഉയർന്നത്. ഇതോടെ, മൂന്ന് വർഷത്തിനുള്ളിൽ ഐആർസിടിസിയുടെ വരുമാനം ഇരട്ടിയായതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
കൺവീനിയൻസ് ഫീസ് ഇനത്തിൽ 100 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇ- ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്ന യാത്രക്കാരിൽ നിന്നാണ് ഐആർസിടിസി കൺവീനിയൻസ് ഫീസ് ഈടാക്കുന്നത്. അതേസമയം, ഫെസിലിറ്റി ഫീസ് ഇനത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ നേരിയ ഇടിവ് നേരിട്ടെങ്കിലും നടപ്പ് സാമ്പത്തിക വർഷം കുതിച്ചുയരുകയായിരുന്നു. 2019-20 കാലയളവിൽ ഫെസിലിറ്റി ഫീസ് 352.33 കോടി രൂപയായിരുന്നു. എന്നാൽ, 2020- ൽ കോവിഡ് മഹാമാരി പിടിമുറുക്കിയതോടെ ഫെസിലിറ്റി ഫീസ് 299.17 കോടി രൂപയായാണ് ഇടിഞ്ഞത്. അതേസമയം, 2022-23 സാമ്പത്തിക വർഷം ഡിസംബർ വരെയുള്ള കാലയളവിൽ ഫെസിലിറ്റി ഫീസ് ഇനത്തിൽ നിന്നും മാത്രം 604.40 കോടി രൂപയാണ് നേടിയിരിക്കുന്നത്.
Also Read: പ്രധാനമന്ത്രി മോദിയുടെ പിജി ബിരുദ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ല
Post Your Comments