MollywoodLatest NewsKeralaCinemaNewsEntertainment

‘ദേഷ്യം കുറക്കെടാ ഉണ്ണി മുകുന്ദാ! ഞാൻ ആരെയും പിന്നിൽനിന്ന് കുത്തില്ല, അടിക്കണമെങ്കിൽ അത് നേരിട്ട്’: ബാല

മാളികപ്പുറത്തിന്റെ വിജയത്തിന് പിന്നാലെ നടന്‍ ഉണ്ണി മുകുന്ദനും യൂട്യൂബറും തമ്മിലുണ്ടായ പ്രശ്‌നം സോഷ്യൽ മീഡിയകളിൽ ഏറെ ചർച്ചയായിരുന്നു. ഇതിനിടയിലേക്ക് നടൻ ബാലയുടെ പേരും ഉയർന്നു വന്നിരുന്നു. സന്തോഷ് വര്‍ക്കി, സീക്രെട്ട് ഏജന്റ് എന്ന യൂട്യൂബ് വ്ലോഗര്‍ എന്നിവർക്കൊപ്പം ബാല നിൽക്കുന്ന ഫോട്ടോ പുറത്തുവന്നതോടെയാണ് ആരാധകർ ഇരുവിഭാഗങ്ങളിലായി നിലയുറപ്പിക്കുകയായിരുന്നു.

ഇപ്പോഴിതാ, ഉണ്ണി മുകുന്ദനോട് ദേഷ്യം കുറയ്ക്കടാ എന്ന് പറയുകയാണ് ബാല. ഉണ്ണി മുകുന്ദനൊപ്പം സഹകരിക്കാന്‍ താനും തയ്യാറാണെന്ന് ബാല പറഞ്ഞു. ഫിലിം ഫാക്ടറിക്ക് നല്‍കിയ അഭിമുഖത്തിലാണ് ബാല ഇക്കാര്യം പറഞ്ഞത്.

‘ഞാനും ഉണ്ണി മുകുന്ദനും ഇനിയും അഭിനയിക്കും. അവനോടുള്ള സ്‌നേഹം പോയിട്ടില്ല. ഒരു പ്രശ്‌നം വന്നപ്പോള്‍ ഞാന്‍ അത് ഓപ്പണായിട്ട് പറഞ്ഞു. സ്‌മോള്‍ ബോയ് എന്ന് പറഞ്ഞത് അവന്റെ പ്രായത്തെയും എക്‌സ്പീരിയന്‍സിനെയുമാണ്. എന്റെ മനസ്സിൽ ഒന്നുമില്ല. നല്ലൊരു സ്ക്രിപ്റ്റ് ലഭിച്ചാൽ ഞങ്ങൾ ഒന്നിച്ച് അഭിനയിക്കും. അതിൽ ഒരു കുഴപ്പവുമില്ല. എനിക്ക് തെറ്റാണെന്ന് തോന്നിയ കാര്യം ഞാന്‍ പറഞ്ഞു. ഒരുപാട് പേര് എന്നെ മുന്നില്‍ നിര്‍ത്തിയിട്ട് ഓടിപ്പോയി. അതാണ് സംഭവിച്ചത്. അതും എന്റെ മനസ് താങ്ങും. ഉണ്ണി പറഞ്ഞത് പോലെ ഉണ്ണി മുകുന്ദന്‍ ഡേറ്റ് തരുമെങ്കിൽ സിനിമ ചെയ്യാൻ ഞാനും തയ്യാറാണ്. ഞാനും തിരിച്ച് അതേ ഡയലോഗ് പറയുകയാണ്. അവന് താല്‍പര്യമുണ്ടെങ്കില്‍ ഞാനും ചെയ്യും. കുറച്ച് ദേഷ്യം കുറക്കെടാ ഉണ്ണി മുകുന്ദാ’, ബാല പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button