India

നേതാജി കൊല്ലപ്പെട്ടിട്ടില്ല?

ഹൈദരാബാദ്: കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട രേഖകളില്‍ തായ്വാനില്‍ ഉണ്ടായ വിമാനാപകടത്തിന് ശേഷവും സുഭാഷ് ചന്ദ്രബോസ് ജീവിച്ചിരുന്നതായി സൂചന. അദ്ദേഹം ജീവിച്ചിരുന്നതിന്റെ തെളിവായി പറയുന്നത് 1945ന് ശേഷം അദ്ദേഹം നടത്തിയതായി പറയപ്പെടുന്ന മുന്ന് റേഡിയോ പ്രഭാഷണങ്ങളാണ്. ഈ വെളിപ്പെടുത്തല്‍ ബംഗാള്‍ ഗവര്‍ണര്‍ ഹൗസില്‍ നിന്നുള്ള രേഖകളിലാണ്. നേതാജിയുടെ ആദ്യ റേഡിയോ പ്രഭാഷണം 1945 ഡിസംബര്‍ 26ന് ആണ്. ഈ പ്രഭാഷണത്തില്‍ ബോസ് പറയുന്നത് താന്‍ ലോകശക്തികളായ രാജ്യങ്ങളില്‍ അഭയം തേടിയിരിക്കുകയാണെന്നും തന്റെ ഹൃദയം ഇന്ത്യയ്ക്കായി തുടിക്കുന്നുവെന്നുമാണ്.

1946 ജനുവരി ഒന്നിന് നടത്തിയ രണ്ടാം പ്രക്ഷേപണത്തില്‍ രണ്ട് വര്‍ഷത്തിനകം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കണമെന്ന് നേതാജി പറയുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വം തകര്‍ച്ചയിലാണ് നമുക്ക് സ്വാതന്ത്ര്യം നേടിയേ മതിയാകൂ. അക്രമരാഹിത്യത്തിലൂടെ സ്വാതന്ത്ര്യം ലഭിക്കില്ല. എന്നാല്‍ മഹാത്മാ ഗാന്ധിയെ താന്‍ ബഹുമാനിക്കുന്നുവെന്നും നേതാജി കൂട്ടിച്ചേര്‍ത്തു. മൂന്നാം പ്രക്ഷേപണം 1946 ഫെബ്രുവരിയിലാണ്. ഇത് സുഭാഷ് ചന്ദ്രബോസാണ്, ജെയ്ഹിന്ദ്. ഇത് മൂന്നാം തവണയാണ് ഞാന്‍ എന്റെ ഇന്ത്യന്‍ സഹോദരീ-സഹോദരന്‍മാരെ അഭിസംബോധന ചെയ്യുന്നത്. ഈ പ്രക്ഷേപണത്തില്‍ സുഭാഷ് ചന്ദ്രബോസ് പെത്വിക് ലോറന്‍സിനെയും മറ്റ് രണ്ട് പേരെയും ഇന്ത്യയിലേക്ക് അയയ്ക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ആലോചിക്കുന്നതായും സൂചിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button