കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിര്‍മ്മാണത്തിലിരുന്ന ഫ്ലൈ ഓവര്‍ തകര്‍ന്നതിന് പിന്നില്‍ ദൈവത്തിന്റെ പ്രവര്‍ത്തിയാണെന്ന് കരാറുകാരന്. ഇത് മറ്റൊന്നുമല്ല. ദൈവത്തിന്റെ പ്രവര്‍ത്തിയാണ്. കഴിഞ്ഞ 27 വര്‍ഷമായി ഇങ്ങനെ സംഭവിച്ചിട്ടില്ല- നിര്‍മാണ കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന് കെ പന്തുരംഗ റാവു പറഞ്ഞു.
ഇന്ന് ഉച്ചയോടെയാണ് ഫ്ലൈഓവര്‍ തകര്‍ന്നുവീണത്.സംഭവത്തില്‍ 18 പേര് കൊല്ലപ്പെട്ടിരുന്നു. രണ്ട് കിലോമീറ്റര്‍ നീളമുള്ള ഫ്ളൈ ഓവറിന്റെ നിര്‍മാണം 2009 മുതലാണ് ആരംഭിച്ചത്. ഫ്ളൈ ഓവര്‍ ഇടിഞ്ഞു വീണ സമയത്ത് 30-40 തൊഴിലാളികള്‍ ഈ ഭാഗത്ത് ഉണ്ടായിരുന്നു. ഫെബ്രുവരിക്ക് മുമ്പായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി നിര്‍ദേശം നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
Post Your Comments