മദ്യരാജാവ് വിജയ് മല്യ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം) ക്യാമ്പസ്സുകളില്‍ പഠനവിഷയമാകുന്നു. അദ്ദേഹത്തിന്റെ കടബാധ്യതയാണ് ഐ.ഐ.എമ്മുകള്‍ പഠനവിഷയമാക്കാന്‍ ഒരുങ്ങുന്നത്.
ബാങ്കുകളില്‍ നിന്നെടുത്ത 9,000 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാതെ രാജ്യം വിട്ട വിജയ് മല്യ ഇതുവരെ മടങ്ങിയെത്തിയിട്ടില്ല. കോര്‍പ്പറേറ്റ് രംഗത്തെ ഈ തട്ടിപ്പ് ‘ കേസ് സ്റ്റഡി’ യാക്കി മാറ്റാനാണ് ഐ.ഐ.എമ്മുകള്‍ ഒരുങ്ങുന്നത്. ഐ.ഐ.എം അഹമ്മദാബാദ് ബിദുരാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി ഈ വിഷയം പഠിപ്പിക്കും. ബിസിസിനസ്സിലെ ധാര്‍മികത, കോര്‍പ്പറേറ്റ് ഗവേണന്‍സ്, ബ്രാന്‍ഡ് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളുമായി ബന്ധപ്പെടുത്തി മല്യചരിതം പഠിപ്പിക്കാനാണ് ഫാക്കല്‍റ്റി ഒരുങ്ങുന്നത്.
ജാംഷഡ്പൂരിലെ സേവ്യര്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് (എക്‌സ്.എല്‍.ആര്‍.ഐ) ഹൈദരാബാദിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് (ഐ.എസ്.ബി), ഗുഡ്ഗാവിലെ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (എം.ഡി.ഐ) എന്നിവിടങ്ങളിലും മല്യയുടെ വായ്പാകഥകള്‍ പാഠ്യവിഷയമാകും. സത്യം കമ്പ്യൂട്ടേഴ്‌സ് മേധാവിയായിരുന്ന രാമലിംഗ രാജുവിന്റെ തട്ടിപ്പും പഠനവിഷയമായിട്ടുണ്ട്.
Post Your Comments