ന്യൂഡല്‍ഹി: ലിബിയയിലെ പ്രശ്നബാധിത പ്രദേശങ്ങളിലുള്ള ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകണമെന്നു വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്.
പ്രശ്നബാധിത പ്രദേശത്തുനിന്നു മടങ്ങണമെന്നു നേരത്തെ പലതവണ അറിയിച്ചിരുന്നതാണ്. വീണ്ടും അഭ്യര്‍ഥിക്കുകയാണെന്നും ട്വിറ്ററില്‍ പറഞ്ഞു.
വെളളിയാഴ്ചയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ മലയാളിയായ അമ്മയും കുഞ്ഞും മരിച്ചതായും സുഷമാ സ്വരാജ് സ്ഥിരീകരിച്ചു. കോട്ടയം വെളിയന്നൂര്‍ സ്വദേശി സുനു, മകന്‍ പ്രണവ് എന്നിവരാണ് ആക്രമണത്തില്‍ മരിച്ചത്. ട്രിപ്പോളിയില്‍നിന്നും 45 കിലോമീറ്റര്‍ മാറി സാവിയയിലാണ് സംഭവം നടന്നതെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments