ന്യൂഡല്‍ഹി: ടൂറിസം മേഖലയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യ. എം വി ഗംഗ വിലാസിന് പച്ചക്കൊടി കാട്ടി പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതോടെ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് ഈ പദ്ധതി. എന്താണ് ഈ ആഡംബര നൗകയുടെ പ്രത്യേകതകളെന്ന് നോക്കാം.
Read Also: നൂറ്റിയമ്പത് കോടിരൂപയുടെ നിക്ഷേപ തട്ടിപ്പ്: ദമ്പതികളും മക്കളും മുങ്ങി, പോലീസ് അന്വേഷണം ആരംഭിച്ചു
ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ നദീജല ആഡംബര ക്രൂസ് ആണ് എം വി ഗംഗ വിലാസ്. ഇതാണ് ആദ്യമേ എടുത്തുപറയേണ്ട പ്രത്യേകത. 62 മീറ്ററാണ് ഇതിന്റെ നീളം. 12 മീറ്റര്‍ വീതിയും വരും.
അമ്പത്തിയൊന്ന് ദിവസം കൊണ്ട് 3,200 കി.മീ സഞ്ചരിക്കലാണ് ഇതിന്റെ ലക്ഷ്യം. വരാണസിയില്‍ നിന്ന് അസമിലെ ദിബ്രുഗഡിലേക്കാണ് നൗക യാത്ര പോകുക. ഒരേ സമയം 36 വിനോദസഞ്ചാരികള്‍ക്ക് ഇതില്‍ യാത്ര ചെയ്യാം. ആകെ 18 സ്യൂട്ടുകളുണ്ടായിരിക്കും. നാല്‍പതോളം വരുന്ന ജീവനക്കാരും കാണും.
ഒരു സഞ്ചരിക്കുന്ന ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ തന്നെയാണ് ഗംഗ വിലാസ്. സ്പാ, ജിം, സലൂണ്‍ എന്നിങ്ങനെയുള്ള സൗകര്യങ്ങളെല്ലാം ഇതിനകത്തുണ്ട്. ഒപ്പം തന്നെ ശബ്ദനിയന്ത്രണത്തിന് അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയിരിക്കുന്നു. ഇതുപോലുള്ള പല സൗകര്യങ്ങളും ഈ ആഡംബര നൗകയുടെ വാഗ്ദാനങ്ങളാണ്.
നൗകയില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഗംഗയിലേക്ക് ഒഴുക്കുകയില്ല. എല്ലാം സംസ്‌കരിക്കുന്നതിന് പ്രത്യേകമായ സംവിധാനങ്ങളുണ്ട്. 25,000 മുതല്‍ 50,000 രൂപ വരെയാണ് ഒരു ദിവസത്തേക്ക് ഇതില്‍ യാത്ര ചെയ്യുന്നതിന് വേണ്ടിവരുന്ന ചെലവ്. അങ്ങനെയെങ്കില്‍ 51 ദിവസത്തേക്ക് ഏതാണ്ട് 20 ലക്ഷം രൂപയാണ് ഒരു യാത്രക്കാരന്‍ മുടക്കേണ്ടിവരിക.
Post Your Comments