India

രാജ്യത്തെ വിദേശനാണ്യ ശേഖരത്തിന്‍റെ കണക്കുകള്‍ പുറത്ത്: റെക്കോര്‍ഡ്‌ ഉയരത്തിലേക്ക്

ന്യൂഡല്‍ഹി : രാജ്യത്തെ വിദേശ നാണ്യ ശേഖരം റെക്കോര്‍ഡുയരത്തിലെത്തി. റിസര്‍വ് ബാങ്കാണ് ഇതിനെ സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. 355.9 ബില്യണ്‍ ഡോളറാണ് മാര്‍ച്ച് 18 ന് അവസാനിച്ച ആഴ്ച്ചയിലെ വിദേശ നാണ്യശേഖരം . 2015 ജൂണ്‍ 27 ലായിരുന്നു ഇതിനു മുന്‍പ് 355.4 ബില്യണ്‍ ഡോളറെന്ന റിക്കോര്‍ഡുയരത്തില്‍ വിദേശനാണ്യ ശേഖരം എത്തിയത്.

നാണ്യശേഖരത്തില്‍ വര്‍ദ്ധനവുണ്ടാക്കിയത് പണപ്പെരുപ്പം , വരുമാനം , വായ്പാനയങ്ങള്‍ എന്നിവയിലുണ്ടായ സുസ്ഥിര സാഹചര്യങ്ങളാണ്. കുറച്ചു നാളായി ഇടിവ് രേഖപ്പെടുത്തിക്കൊണ്ടിരുന്ന ഓഹരിസൂചികകള്‍ ഇപ്പോള്‍ നേട്ടത്തിന്റെ പാതയിലാണ്. ഇതിനു കാരണം വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതാണ്. എന്‍ ഡി എ സര്‍ക്കാര്‍ 2014 ല്‍ അധികാരത്തില്‍ വന്നതിനു ശേഷം വിദേശ നാണ്യശേഖരം സുസ്ഥിരമായാണ് മുന്നോട്ടു പോകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button